ദോഹ : ഖത്തറിലെ കോഴിക്കോട് ജില്ല ക്കാരുടെ കൂട്ടായ്മയായ മാക് ഖത്തർ (മുസ്ലിം അസോസിയേഷൻ കോഴിക്കോട്) ജില്ലയുടെ വിവിധ ഭാഗ ങ്ങളിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തന ങ്ങളുടെ ധന ശേഖരണാർത്ഥം മിഡ്മാക് റൌണ്ട് എബൌട്ടിനു അടുത്തുള്ള പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന”മൈലാഞ്ചി രാവ് ” എന്ന സംഗീത പരിപാടി മെയ് 24 ന് വെള്ളിയാഴ്ച വൈകീട്ട് 6:30 ന് അരങ്ങേറുന്നു.
മാപ്പിളപ്പാട്ട് ഗായക നിരയിലെ പ്രശസ്തരായ എം. എ. ഗഫൂർ, ആദിൽ അത്തു, സജില സലിം എന്നിവര്‍ നേതൃത്വം നല്‍കുന്ന മൈലാഞ്ചി രാവില്‍ ഏഷ്യാ നെറ്റ് മൈലാഞ്ചി വിജയി അക്ബർ, മീഡിയ വണ്‍ പതിനാലാം രാവിലെ ബാദുഷ എന്നിവർക്കൊപ്പം ഖത്തറിലെ പ്രശസ്ത ഗായകരായ റിയാസ് കരിയാട്, സിമ്മിയ ഹംദാൻ എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു.
ജില്ലയുടെ വിവിധ ഭാഗ ങ്ങളിലെ അർഹത പ്പെട്ടവരെ കണ്ടെത്തി ഭവന നിർമ്മാണം, കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം, ഭക്ഷണ വിതരണം തുടങ്ങിയ കാരുണ്യ പ്രവർത്തന ങ്ങളാണ് മാക് ഖത്തർ ആറ് വർഷമായി നടത്തി വരുന്നത്.
മൈലാഞ്ചി രാവില്‍ ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച പഴയതും പുതിയതുമായ ഗാനങ്ങൾ ഉള്‍ക്കൊള്ളിക്കും എന്നും സംഘാടകര്‍ അറിയിച്ചു. പൂർണ്ണമായും കാരുണ്യ പ്രവർത്ത നങ്ങൾ ലക്ഷ്യമാക്കി നടത്തുന്ന ഈ പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നു.
ടിക്കറ്റ് നിരക്ക് – ഖത്തർ റിയാൽ 500 (ഡയമണ്ട് ), 250(ഗോൾഡ് ), 150 (ഫാമിലി 4 പേർക്ക് ), 75 (ഫാമിലി 3 പേർക്ക് ), 50, 30.
കൂടുതൽ വിവര ങ്ങൾക്ക് : 33 440 025 – 55 380 568 – 55 004 889
തയ്യാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ.
- pma