ദുബായ് : എയര്‍ ഇന്ത്യ സമരം മൂലം അവധിക്കാലത്ത് നാട്ടില്‍ എത്താനാകാതെ വിഷമിക്കുന്ന ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ‘ഓപ്പണ്‍ സ്കൈ’ സംവിധാനം ഒരുക്കണമെന്ന് പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനെ യു. എ. ഇ. ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.
ജൂലൈയില്‍ ആരംഭിക്കുന്ന അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നതിന്ന് എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്പ്രസ്സിലും ടിക്കറ്റ് എടുത്ത ആയിരക്കണക്കിനു കുടുംബങ്ങളാണ് എയര്‍ ഇന്ത്യ പൈലെറ്റു മാരുടെ സമരം മൂലം നട്ടം തിരിയുന്നതത്. അതെ സമയം ഈ സന്ദര്‍ഭം മുതലാക്കി മറ്റു വിമാന സര്‍വീസുകള്‍ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയും മൂന്നിരട്ടി യുമായി വര്‍ദ്ധി പ്പിച്ചിരിക്കുന്നു.
ഇതോടെ ഗള്‍ഫില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് അവധിക്കാലം നാട്ടില്‍ ചിലവഴിക്കാം എന്നത് സ്വപ്നം മാത്രമായി തീര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ‘ഓപ്പണ്‍ സ്കൈ’ സംവിധാനം ഒരുക്കി ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയും.
യോഗത്തില്‍ പ്രസിഡണ്ട് സലിം ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി അക്ബര്‍ പാറമ്മേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഗിരീഷ് മേനോന്‍ വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പ്രൊഫസര്‍ ഷംസുദ്ദീന്‍,നാരായണന്‍ വെളിയങ്കോട്, യാക്കൂബ് ഹസ്സന്‍, ഷാജി ഹനീഫ, അഡ്വ. വിനീത, വിവേകാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ മജീദ് സ്വാഗതവും ഡോ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഹാരീസ് വക്കയില്‍ (പ്രസിഡണ്ട്), സുധീര്‍ സുബ്രമണ്യന്‍ (ജനറല്‍ സിക്രട്ടറി), അബ്ദുള്ളക്കുട്ടി (ട്രഷറര്‍), ഡോ. ഉണ്ണികൃഷ്ണന്‍, അബ്ദുള്‍ സത്താര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷരീഫ് കുന്നത്ത്,മുഹമ്മദ് വെളിയങ്കോട് (സിക്രട്ടറിമാര്‍) എന്നിങ്ങനെ 27 അംഗ മേനേജിംഗ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു.
-വാര്‍ത്ത അയച്ചത് : നാരായണന്‍ വെളിയങ്കോട്, ദുബായ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രതിഷേധം