ദുബായ് : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ദുബായ് മുനിസിപ്പാലിറ്റി എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണ ത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ദുബായ് ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസിന്റെ പ്രോജക്ട് അവതരണവും മൂല്യനിര്‍ണയ സമാപനവും ജൂണ്‍ 23 ശനിയാഴ്ച, ദുബായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം അല്‍ അഹ്‌ലി ഓഡിറ്റോറിയത്തില്‍ നടക്കും.
വിദ്യാര്‍ത്ഥി കളില്‍ അന്വേഷണ ത്വരയും സര്‍ഗ ശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിക്കുക എന്ന ലക്ഷ്യ ത്തിലാണ് ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.
എമിറേറ്റിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തി അഞ്ചോളം സ്‌കൂളു കളില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കഴിഞ്ഞ ആറു മാസമായി ‘പരിസര ശുചിത്വം മാലിന്യ നിര്‍മാര്‍ജ്ജനത്തിലൂടെ’ എന്ന വിഷയം ആസ്പദമാക്കിയുള്ള വിവിധ പ്രോജക്ടുകള്‍ തെരഞ്ഞെടുത്ത് അദ്ധ്യാപകരുടെ മേല്‍നോട്ട ത്തില്‍ പഠന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
ഈ പ്രോജക്ടുകളുടെ നിരന്തരമായ വിലയിരുത്തലും അവലോകനവും പ്രമുഖ ശാസ്ത്രകാരന്മാരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും നേതൃത്വ ത്തില്‍ നടന്നിരുന്നു. ഈ പ്രോജക്ട് പ്രവര്‍ത്തന ങ്ങളുടെ റിപ്പോര്‍ട്ട് അവതരണവും ഓപ്പണ്‍ ഡിഫന്‍സുമാണ് 23-നു നടക്കുക.
ഗള്‍ഫു മേഖലയില്‍ ഇദംപ്രഥമ മായാണ് ശാസ്ത്ര ഉത്സവ ത്തിന്റെ സമാപനം നടക്കുന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രസിഡന്റ് ഡോ. കെ. പി. ഉണ്ണികൃഷ്ണന്‍, ഡയറക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്