ദോഹ : തൊഴില്‍ മേഖലയില്‍ വരുന്ന പരിഷകാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ‘ഇ ആര്‍ക്കൈവ്സ്’ വഴി സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കുന്നതോടെ അപേക്ഷകര്‍ക്ക് രണ്ട് മണിക്കൂറിനകം തൊഴില്‍ വിസ ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. എളുപ്പത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിന്റെ ഭാഗയാണ് ഇത്. വിസക്ക് അപേക്ഷിക്കുന്ന കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാന്‍ ‘ഇ ആര്‍ക്കൈവ്സ്’ വഴി കഴിയും. കൂടാതെ ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും നടപടിയുണ്ടാകും.
- ന്യൂസ് ഡെസ്ക്