അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ലോഗോ പ്രകാശന കർമ്മം, റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി നിർവ്വഹിച്ചു.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജോസഫ് മാത്യു, സെക്രട്ടറി ബിജോയ് സാം, ട്രസ്റ്റിമാരായ റോണി ജോൺ, റോജി മാത്യു, ജോയിൻറ് കൺവീനർ ബോബി ജേക്കബ്ബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് R, തോമസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
മാർത്തോമ്മാ പള്ളിയങ്കണത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നവംബർ 24 ഞായറാഴ്ച ഹാർവെസ്റ്റ് ഫെസ്റ്റ്-2024 ആഘോഷിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, social-media, ആഘോഷം, കല, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഗീതം, സാമ്പത്തികം, സാംസ്കാരികം