അബുദാബി : പ്രവാസി മലയാളി കലാകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മ ‘ആർട്ട് മേറ്റ്സ് – യു. എ. ഇ.’ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബു മായി സഹ കരിച്ചു നടത്തിയ ‘ആർട്ട് മേറ്റ്സ് ഫിയസ്റ്റ’ പരിപാടി കളു വൈവിധ്യ ത്താല്‍ ശ്രദ്ധേയമായി.
സാംസ്കാരിക സമ്മേളനത്തിൽ പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് അഷ്റഫ് താമരശ്ശേരി, പ്രമുഖ വ്യവസായി സജി ചെറിയാൻ, നടിയും സാമൂഹ്യ പ്രവർത്തക യുമായ സോണിയ മൽഹാർ, ബെല്ലോ ബഷീർ, ചാക്കോ, ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രതിനിധികളായ പോൾ, അരുൺ, ബിജു ഗോപാല കൃഷ്‌ണൻ, സ്റ്റാൻലി ജോൺ എന്നിവർ സംബന്ധിച്ചു.
ആർട്ട് മേറ്റ്സ് – യു. എ. ഇ. യുടെ ബ്രാൻഡ് അംബാ സിഡർ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്മിന്‍ ഷാജി പുഷ്‌പാംഗദൻ, അഡ്മിന്മാരായ അജു റഹിം, മുരളി ഗുരുവായൂർ, അഭിലാഷ് എന്നിവരും ‘ആർട്ട് മേറ്റ്സ് ഫിയസ്റ്റ’ യുടെ സാംസ്കാരിക സമ്മേളന ത്തിന് നേതൃത്വം നൽകി.
വിവിധ മേഖലകളിൽ മികവ് തെളിയിയിച്ച കലാകാര ന്മാരെയും സാമൂഹ്യ പ്രവർത്ത കരെയും ചടങ്ങിൽ ആദരിച്ചു.
ആർട്ട് മേറ്റ്സിലേയും ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലേയും കലാ കാരന്മാര്‍ സംയു ക്തമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന സംഗീത നിശയും നൃത്ത നൃത്യങ്ങളും കോമഡി സ്കി റ്റും 8 മണി ക്കൂറോളം കലാ പ്രേമികളെ പിടിച്ചിരുത്തി.
സനൽ, ഹംസ ഷമീർ, ജയകുമാർ, പ്രമോദ് എടപ്പാൾ, അബ്ദുല്ല, ഷീജ രാജേഷ്, ലെജി, സുമേഷ് ബാലകൃഷ്‌ണൻ, ഫെലിക്സ്, ഗഫൂർ, ലിൻസി, അശ്വതി അച്ചു, ലക്ഷ്മി, സജിത്ത് എന്നിവർ വിവിധ പരി പാടികൾക്ക് നേതൃത്വം നൽകി.
സവാദ് മാറഞ്ചേരി, ആഷിക്ക്, ദിവ്യ പ്രേം, ശിവനന്ദ, മിഥുൻ എന്നിവർ അവതാരകര്‍ ആയിരുന്നു.
- ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി
- പാട്ടും കളികളുമായി ആർട്ട് മേറ്റ്സ് ഓണാഘോഷം
- നോട്ട് ഔട്ട്’ പ്രദർശിപ്പിച്ചു
- ആർട്ട് മേറ്റ്സ് എക്സലൻസ് അവാർഡുകള്‍ സമ്മാനിച്ചു
- ഷാജി പുഷ്പാംഗദന്റെ ‘ഇൻഷാ അള്ളാ…’ യി ലെ ഗാനം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: art_mates, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., സംഘടന