അബുദാബി : ഇലക്ട്രോണിക് ഉല്‍പ്പന്ന ങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനവും വില്‍പന യുമായ ‘അബുദാബി ഇലക്ട്രോണിക് ഷോപ്പര്‍‘ നാലാമത് എഡിഷന്‍, അബുദാബി നാഷണല്‍ എക്‌സി ബിഷന്‍ സെന്ററില്‍ നവംബര്‍ 25 ബുധനാഴ്ച ആരംഭിക്കും.
ഡോം എക്‌സിബിഷന്‍ സംഘടി പ്പിക്കുന്ന അബുദാബി ഇലക്ട്രോ ണിക് ഷോപ്പറില്‍ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള നാല്‍പതോളം പ്രദര്‍ശകര്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രോ ണിക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 28 വരെ നാല് ദിവസ ങ്ങളിലായി നടക്കുന്ന പ്രദര്‍ശന ത്തി ലേക്ക് 40,000 സന്ദര്‍ശ കരെ യാണ് സംഘാ ടകര്‍ പ്രതീക്ഷി ക്കുന്നത്.
ലോക ത്തിലെ മുന്‍നിര കമ്പനി കളുടെ മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ആധുനിക തരം ഗൃഹോപകരണ ങ്ങള്‍ തുടങ്ങി യവ അബുദാബി ഇലക്ട്രോണിക് ഷോപ്പറില്‍ അണി നിരത്തും. ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണ ങ്ങളെ കുറിച്ചറിയാനും പരിശോ ധിക്കാനും വാങ്ങാനും അബു ദാബി ഇലക്ട്രോണിക് ഷോപ്പര്‍ മികച്ച അവസര മാണ് നല്‍കു ന്നത്.
ഇ – മാക്‌സ്, പ്ലഗ് ഇന്‍സ്, ഷറഫ് ഡി. ജി, തുടങ്ങി നിരവധി റീട്ടെ യില്‍ കമ്പനി കളും പ്രദര്‍ശന ത്തില്‍ പങ്കാളികളാവും.
* അബുദാബി ഇലക്ട്രോണിക് ഷോപ്പറിന് തുടക്കമായി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം, സാമ്പത്തികം