അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന ആഘോഷ ങ്ങളുടെ തിമിർ പ്പി ലാ ണ് യു. എ. ഇ.
വിവിധ നാട്ടു രാജ്യങ്ങളായി കിടന്നിരുന്ന ഏഴ് എമി റേറ്റു കള്‍ കൂട്ടി ച്ചേര്‍ത്ത് ഐക്യ അറബ് രാജ്യമായി രൂപീ കരിച്ചതിന്റെ വാര്‍ഷികം ആഘോഷി ക്കുന്നത് രാജ്യ ത്തിന്റെ ഒത്തൊരുമ പ്രതി ഫലി ക്കുന്ന വിവിധ പരി പാടി കൾ ആസൂത്രണം ചെയ്തു കൊണ്ടു തന്നെ യാണ്.
കെട്ടിട ങ്ങളും പാത യോരങ്ങളും ആഴ്ച കള്‍ക്ക് മുമ്പെ തന്നെ കോടി തോരണ ങ്ങളാലും വർണ്ണ വിളക്കു കളാലും അലങ്ക രിച്ചിരുന്നു.
ഷോപ്പിംഗ് മാളു കളും മറ്റു കച്ചവട കേന്ദ്ര ങ്ങളും കട കമ്പോ ള ങ്ങളും ദേശീയ ദിന അലങ്കാര ങ്ങള്‍ കൊണ്ടു നിറഞ്ഞു. ദേശീയ പതാക യുടെ നിറ ങ്ങളില്‍ തീര്‍ത്ത വസ്ത്ര ങ്ങളും തൊപ്പി കൾ, ആഭരണ ങ്ങൾ, കൊടി കൾ, അല ങ്കാര ദീപങ്ങളും ആഴ്ച കള്‍ക്കു മുന്‍പേ ഇടം പിടിച്ചിരുന്നു. ഷോപ്പു കളുടെ അകവും പുറവും അലങ്കരി ച്ചിരി ക്കുന്നതും ചതുര്‍വര്‍ണ്ണ ത്തില്‍ തന്നെ.
സ്വദേശി കളുടെ വീടു കളിലും സ്ഥാപന ങ്ങളിലും ദേശീയ പത്രാക യുടെ ചതുര്‍ വർണ്ണം അണിഞ്ഞു കൂടുതൽ വർ ണ്ണാഭ മായി. ഭരണാധി കാരി കളുടെ ചിത്ര ങ്ങളും രാജ്യ ത്തിന്റെ പുരോ ഗതി ചിത്രീ കരി ക്കുന്ന വീഡിയോ പ്രദർശനം അടക്കമുള്ള അലങ്കാര ങ്ങളാ ണ് ബഹു നില കെട്ടിട ങ്ങളിൽ സ്ഥാനം പിടിച്ചിരി ക്കുന്നത്.
രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാ വു മായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘ വീക്ഷണ ത്തിന്റെ ഫലമാണ് യു. എ. ഇ. എന്ന രാജ്യത്തിന്റെ രൂപീ കരണം.
രക്ത സാക്ഷി ദിന മായ നവംബര്‍ 30 നു പ്രഖ്യാപി ച്ചിരുന്ന അവധി, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് ഡിസംബര്‍ 1 വ്യാഴാഴ്ച മുതല്‍ 3 ദിവസം ദേശീയ ദിനാ ഘോഷ ങ്ങള്‍ ക്കുള്ള അവധി പ്രഖ്യാപി ച്ച പ്പോൾ വിവിധ മന്ത്രാലയ ങ്ങളിലും സർക്കാർ ഓഫീസു കളിലും സ്കുളു കളിലും കഴിഞ്ഞ ആഴ്ച യിൽ തന്നെ ദേശീയ ദിന പരേഡ് അടക്കം വിവിധ പരിപാടി കൾ അരങ്ങേറി.
കൂടാതെ പ്രവാസി സംഘടന കളുടെ ആഭിമുഖ്യ ത്തിലും വൈവിധ്യ മാര്‍ന്ന നിര വധി പരി പാടി കളാണ് ദേശീയ ദിനാ ഘോഷ ത്തിന്റെ ഭാഗ മായി നടക്കുന്നത്.
രാജ്യ ത്തിന്‍െറയും ജനങ്ങളു ടെയും സുരക്ഷ മുന്‍ നിര്‍ത്തി ആഭ്യന്ത മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളും കര്‍ശന മായി പാലിക്കണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
- pma