ദുബൈ: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കാലാവധി കഴിഞ്ഞതും പഴകിപ്പൊളിഞ്ഞതുമായ 160 കെട്ടിടങ്ങള്‍ രണ്ടാഴ്ചക്കകം പൊളിച്ചു മാറ്റുമെന്ന് ദുബൈ നഗര സഭാ കെട്ടിട പരിശോധന വിഭാഗം മേധാവി എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി അറിയിച്ചു. പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിവിധ കെട്ടിടങ്ങള്‍ ദേരയിലെയും ബര്‍ദുബൈയിലെയും വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് പരാതിയുള്ള കെട്ടിടമുടമകള്‍ നഗര സഭയെ സമീപിക്കണമെന്നും എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി വ്യക്തമാക്കി.
-