ദുബായ് : ആര് എം പി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ പൈശാചികമായ കൊലപാതക ത്തില്‍ യു. എ. ഇ. യിലെ മലയാളികള്‍ അനുസ്മരണം യോഗം നടത്തി. യാതൊരു തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താതെ തന്നെ ഈ കൂടി ചേരലില്‍ പങ്കു കൊള്ളാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹ ത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുടേയും പ്രവര്ത്ത കരുടെയും സാന്നിദ്ധ്യം തികച്ചും വേറിട്ട അനുഭവവും ഈ കൂട്ടായ്മ്മയുടെ പ്രാധാന്യം വിളിച്ചോതുന്നതു മായിരുന്നു.
ബിബിത്. കെ. കെ. യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഇ. കെ. വത്സരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.
തുടര്‍ന്ന് ചന്ദ്രശേഖരന്റെ അനുജന് ടി. പി. ദിനേശന് ചന്ദ്രശേഖരന് അനുസ്മരണ പ്രഭാഷണം നടത്തി. രഞ്ജിത് ആലപ്പുഴ, അഡ്വ. സണ്ണിജോസഫ്, ഷാജി വടകര, സി. കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സാംസ്കാരികം