Friday, February 1st, 2013

കെ. എം. സി. സി. ഫെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കുന്നു

kmcc-fest-2013-press-meet-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടി പ്പിക്കുന്ന ‘കെ. എം. സി. സി. ഫെസ്റ്റ് – 2013’ ഫെബ്രുവരി 1 രാവിലെ 8 മണിക്ക് അബുദാബി യിലെ റൗദ സ്റ്റേഡിയ ത്തില്‍ ആരംഭിക്കും എന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മാര്‍ച്ച് 1 വരെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ‘കെ. എം. സി. സി. ഫെസ്റ്റ്- 2013’ കലാ – കായിക മത്സര ഇന ങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ടാണ് സംഘടിപ്പിക്കുന്നത്.

ജീവ കാരുണ്യ പ്രവര്‍ത്തന മേഖല യില്‍ ശ്രദ്ധേയ മായ പ്രവര്‍ത്ത നങ്ങള്‍ നടത്തി വരുന്ന അബുദാബി യിലെ ഏറ്റവും വലിയ പ്രവാസി സംഘടന യായ കെ. എം. സി. സി. യുടെ സജീവ അംഗ ങ്ങളില്‍ നിന്ന് വ്യവസ്ഥാപിത മായ മാര്‍ഗ ത്തിലൂടെ വിവിധ ജില്ലാ കമ്മിറ്റി കളുടെ അടിസ്ഥാന ത്തില്‍ തിരഞ്ഞെടുത്ത 700ഓളം പ്രതിഭ കളാണ് കെ. എം. സി. സി. ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്.

കെ. എം. സി. സി. ഫെസ്റ്റ്- 2013 ന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, കബഡി, കമ്പവലി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷോട്ട്പുട്ട്, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, ചാക്ക്‌റൈസ് എന്നീ ഇന ങ്ങളിലാണ് മത്സരം നടത്തുക.

അബുദാബി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി എയര്‍പോര്‍ട്ട് റോഡിലെ കാര്‍ഫോര്‍ നു സമീപ മുള്ള റൗദ സ്റ്റേഡിയം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയം എന്നീ വേദി കളിലായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ഫെബ്രുവരി 28, മാര്‍ച്ച് 1 എന്നീ ദിവസ ങ്ങളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ വിവിധ വേദി കളില്‍ നടക്കുന്ന കലാ മേള യില്‍ മലയാളം – ഇംഗ്ലീഷ് പ്രസംഗം, മാപ്പിള പ്പാട്ട്, മിമിക്രി, കവിതാ രചന, പ്രബന്ധം, ചിത്ര രചന, കാര്‍ട്ടൂണ്‍, സംഘ ഗാനം, ദേശഭക്തി ഗാനം, കോല്‍ക്കളി, ഒപ്പന, സ്‌കിറ്റ് എന്നിവയില്‍ മത്സരം നടക്കും.

മാത്രമല്ല ഖുര്‍ആന്‍ പാരായണ മത്സരവും പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്.

യു. എ. ഇ. എക്‌സ്‌ചേഞ്ചും ലുലു സെന്ററും മുഖ്യ പ്രയോജകരാകുന്ന ‘കെ. എം. സി. സി. ഫെസ്റ്റ്- 2013’ന് ആരംഭം കുറിച്ചു കൊണ്ട് വെള്ളിയാഴ്ച രാവിലെ നടക്കുന്ന മാര്‍ച്ച് പാസ്റ്റിന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ മേധാവി ആനന്ദ് ബര്‍ദാന്‍ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യും.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, കരപ്പാത്ത് ഉസ്മാന്‍, പി. അബ്ബാസ് മൗലവി, ടി. കെ. ഹമീദ് ഹാജി, എം. പി. എം. റഷീദ്, സി. സമീര്‍, ശറഫുദ്ദീന്‍ മംഗലാട് എന്നിവര്‍ പങ്കെടുത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine