Sunday, May 26th, 2013

പരിസ്ഥിതി സംരക്ഷണം കാലഘട്ട ത്തിന്റെ ആവശ്യം : നജീബ് മുഹമ്മദ് ഇസ്മയില്‍

najeeb-muhammed-ismail-kmcc-meet-ePathram
ദുബായ് : പരിസ്ഥിതി സംരക്ഷണവും പരിപാലനവും കാലഘട്ട ത്തിന്റെ അനിവാര്യത യാണെന്നും ഭാവി തലമുറ കള്‍ക്ക് അവകാശ പ്പെട്ടതാണ് പ്രകൃതി എന്നും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്ന താണ് വര്‍ത്തമാന കാല ദുരന്ത ങ്ങള്‍ക്കു കാരണം എന്നും പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ നജീബ് മുഹമ്മദ് ഇസ്മയില്‍ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു ലക്ഷ ത്തിലധികം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുന്ന മുസ്ലിംലീഗിന്റെ ഹരിത അജണ്ടക്കു ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ എം സി സി ഓപ്പണ്‍ ഫോറ ത്തില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

ആക്ടിംഗ് പ്രസിഡണ്ട് സലിം ചേരങ്കൈ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം എത്രയും പെട്ടെന്നു അനുവദിക്കണം എന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വര്‍ക്ക് കെ എം സി സി ആയിരം ഇ – മെയില്‍ സന്ദേശം അയക്കുന്നതിന്റെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറി ചാണ്ടി നിര്‍വ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി എം ഹനീഫിന്റെ ദേവ വിയോഗ ത്തില്‍ അനുശോചിച്ചു. കാസര്‍കോട് മണ്ഡലം എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് ടെലി ഫോണിലൂടെ ഓപ്പണ്‍ ഫോറത്തെ അഭിസംബോധന ചെയ്തു.

യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, കെ എം സി സി നേതാക്കളായ ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, എരിയാല്‍ മഹ്മൂദ്കുഞ്ഞി, മുനീര്‍ ചെര്‍ക്കള, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, സി എച്ച് നൂറുദ്ദിന്‍ കാഞ്ഞങ്ങാട്, യൂസഫ് മുക്കൂട്, മുഹമ്മദ് അലി തൃക്കരിപ്പൂര്‍, മുനീര്‍ ബെന്താട്, ഷബീര്‍ കീഴൂര്‍, അയ്യൂബ് ഉറുമി, ഡോ. ഇസ്മയില്‍, ഷരീഫ് പൈക്ക, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, റഹിം ചെങ്കള, പി ടി നൂറുദ്ദിന്‍ ആറാട്ടുകടവ്, സത്താര്‍ ആലംപാടി തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine