ദുബായ് : പരിസ്ഥിതി സംരക്ഷണവും പരിപാലനവും കാലഘട്ട ത്തിന്റെ അനിവാര്യത യാണെന്നും ഭാവി തലമുറ കള്‍ക്ക് അവകാശ പ്പെട്ടതാണ് പ്രകൃതി എന്നും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്ന താണ് വര്‍ത്തമാന കാല ദുരന്ത ങ്ങള്‍ക്കു കാരണം എന്നും പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ നജീബ് മുഹമ്മദ് ഇസ്മയില്‍ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു ലക്ഷ ത്തിലധികം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുന്ന മുസ്ലിംലീഗിന്റെ ഹരിത അജണ്ടക്കു ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ എം സി സി ഓപ്പണ്‍ ഫോറ ത്തില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ആക്ടിംഗ് പ്രസിഡണ്ട് സലിം ചേരങ്കൈ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം എത്രയും പെട്ടെന്നു അനുവദിക്കണം എന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വര്‍ക്ക് കെ എം സി സി ആയിരം ഇ – മെയില്‍ സന്ദേശം അയക്കുന്നതിന്റെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറി ചാണ്ടി നിര്‍വ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി എം ഹനീഫിന്റെ ദേവ വിയോഗ ത്തില്‍ അനുശോചിച്ചു. കാസര്‍കോട് മണ്ഡലം എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് ടെലി ഫോണിലൂടെ ഓപ്പണ്‍ ഫോറത്തെ അഭിസംബോധന ചെയ്തു.
യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, കെ എം സി സി നേതാക്കളായ ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, എരിയാല്‍ മഹ്മൂദ്കുഞ്ഞി, മുനീര്‍ ചെര്‍ക്കള, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, സി എച്ച് നൂറുദ്ദിന്‍ കാഞ്ഞങ്ങാട്, യൂസഫ് മുക്കൂട്, മുഹമ്മദ് അലി തൃക്കരിപ്പൂര്‍, മുനീര്‍ ബെന്താട്, ഷബീര്‍ കീഴൂര്‍, അയ്യൂബ് ഉറുമി, ഡോ. ഇസ്മയില്‍, ഷരീഫ് പൈക്ക, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, റഹിം ചെങ്കള, പി ടി നൂറുദ്ദിന്‍ ആറാട്ടുകടവ്, സത്താര്‍ ആലംപാടി തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പരിസ്ഥിതി, സാഹിത്യം