അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബി യില്‍ എത്തിയ ബ്ലാങ്ങാട് ജുമാ അത്ത് പള്ളി കമ്മിറ്റി സെക്രട്ടറി എം. മുഹമ്മദുണ്ണിക്ക്, ബ്ലാങ്ങാട് നിവാസികളുടെ കൂട്ടായ്മ അബുദാബി മഹല്ല് അസ്സോസ്സി യേഷന്‍ സ്വീകരണം നല്‍കി.
തൃശൂര്‍ ജില്ലയിലെ ഏറ്റവും പുരാതന പള്ളികളില്‍ ഒന്നായ ചേര്‍ക്കല്‍ ബ്ലാങ്ങാട് ജുമാ മസ്ജിദ്, സുന്നത്ത് ജമാ അത്തിന്റെ നിബന്ധനകള്‍ തുടര്‍ന്നു വരുന്നതും സുന്നീ ആശയ പ്രകാരം പ്രവര്‍ത്തിക്കാന്‍ റജിസ്റ്റര്‍ ചെയ്തതുമാണ്.
പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സ യുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചു എം. മുഹമ്മദുണ്ണി വിശദീകരിച്ചു.
മഹല്ല് നിവാസികളുടെ കൂട്ടായ്മയായ അസ്സോസിയേഷന്‍, ജാതി മത ഭേത മന്യേ നാട്ടില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് എ. പി. മുഹമ്മദ് ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. എം. വി. ബഷീര്‍, സഹീര്‍ അറക്കല്‍, എം. വി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഇജാസ്, മുഹമ്മദ് അന്‍വര്‍, സഹീര്‍ ബാബു എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
ഉപദേശക സമിതി അംഗ ങ്ങളായ പി. എം. അബ്ദുല്‍ കരീം ഹാജി, കെ. വി. ഇബ്രാഹിം കുട്ടി എന്നിവര്‍ ആസംസകള്‍ നേര്‍ന്നു.
- pma