അബുദാബി : പരിസ്ഥിതി സംരക്ഷണം, റേഡിയേഷന്‍ കുറക്കല്‍, അടിയന്തര സാഹചര്യം നേരിടല്‍, സുരക്ഷ, ചട്ടങ്ങള്‍ രൂപീകരിക്കല്‍ തുടങ്ങി 19 അടിസ്ഥാന മേഖല കള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര കര്‍മ പരിപാടി സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുമായി (ഐ. എ. ഇ. എ) യു. എ. ഇ. കരാര്‍ ഒപ്പു വെച്ചു.
സമാധാന പരമായ ആണവോര്‍ജ ദൗത്യ ത്തിലേക്കുള്ള പുതിയ ചുവടു വെപ്പിന്‍െറ ഭാഗമായിട്ടാണ് സമഗ്ര കര്‍മ പരിപാടി തയ്യാറാക്കുന്നത്. രാജ്യ ത്തിന്റെ ആണവോര്‍ജ വികസന പരിപാടി കള്‍ക്ക് ഐ. എ. ഇ. എ. യുടെ എല്ലാവിധ സഹകരണ ങ്ങളും ഉറപ്പാക്കുന്നതാണ് കരാര്‍. ഏജന്‍സിയുടെ സാങ്കേതിക സഹകരണ വിഭാഗം, ആണവോര്‍ജ വിഭാഗം, ആണവ സുരക്ഷാ വിഭാഗം, നിയമ കാര്യ ഓഫീസ് എന്നിവയുടെ സേവനം യു. എ. ഇ. ക്ക് ലഭ്യമാകും.
ആണവോര്‍ജ പദ്ധതി യിലെ നാഴിക ക്കല്ലായിട്ടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുമായി ട്ടുള്ള യു. എ. ഇ. യുടെ ഈ സഹകരണത്തെ വിലയിരുത്തുന്നത്.
- pma