അബുദാബി : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം കൾചറൽ വിഭാഗം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഗാന്ധി സാഹിത്യ വേദി എന്നിവ യുടെ സഹകരണ ത്തോടെ യു. എ. ഇ. തലത്തിൽ സ്‌കൂൾ വിദ്യാര്‍ത്ഥിക ൾക്കായി ഡ്രോയിംഗ് – പെയിന്റിംഗ്, ക്വിസ് മൽസരം നടത്തുന്നു.
ഒക്ടോബര്‍ 4 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ രാവിലെ 9 മുതൽ രാത്രി പത്തു വരെയാണ് ഗാന്ധിജയന്തി ആഘോഷം നടക്കുക.
രാവിലെ 9 മുതൽ ഡ്രോയിംഗ് – പെയിന്റിംഗ് മൽസരങ്ങളും വൈകീട്ട് മൂന്നു മുതൽ അഞ്ചര വരെ ഇന്റർ സ്‌കൂൾ ക്വിസ് മൽസരവും നടക്കും. വിജയി കൾക്ക് ക്യാഷ് അവാർഡും വിജയി കൾക്കും പങ്കെടുക്കുന്ന വർക്കും എംബസി യുടെ സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളന ത്തിൽ കേരള നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ, ഇന്ത്യൻ സ്ഥാനപതി എം. കെ. ലോകേഷ്, പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റുമായ പി. ബാവ ഹാജി, യൂണിവേഴ്‌സൽ ആശുപത്രി എം. ഡി. ഡോ.ഷെബീർ നെല്ലിക്കോട് എന്നിവരാണ് വിജയി കൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുക.
മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 056 19 84 694, 050 74 29 438 എന്നീ നമ്പറു കളിലോ, ima dot abudhabi at gmail dot com എന്ന ഇ-മെയിലിലോ ഈ മാസം 30നു മുമ്പായി പേർ റജിസ്റ്റർ ചെയ്യണം.
അബുദാബി യൂണിവേഴ്‌സൽ ആശുപത്രിയിലെ റിസപ്ഷൻ കൗണ്ടറിലും പേരു റജിസ്റ്റർ ചെയ്യാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, മാധ്യമങ്ങള്‍, വിദ്യാഭ്യാസം