അബുദാബി : ഗാര്‍ബേജ് ബിന്നിനരുകില്‍ അലക്ഷ്യ മായി മാലിന്യം വലിച്ചെറി യുന്നവരെ കണ്ടെത്താന്‍ ‘സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍’ സംവിധാന വുമായി അബുദാബി മുനിസിപ്പാലിറ്റി രംഗത്ത്.
അമിതമായി മാലിന്യം തള്ളുന്നവരെ യും അലക്ഷ്യമായി ഗാര്‍ബേജ് ബിന്നിനരുകില്‍ മാലിന്യം എറിയുന്നവരെയും തിര്‍ച്ചറിയാന്‍ ഉതകുന്ന ആധുനിക സംവിധാനം അബുദാബി മുനിസി പ്പാലിറ്റി യുടെ സെന്റര്‍ ഓഫ് വെയ്സ്റ്റ് മാനേജ്‌മെന്റ് തയ്യാറാക്കുന്നു. അത്യാധുനിക സാങ്കേ തിക വിദ്യ യായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്റെ സഹായത്തോടെ റിമോട്ട് സെന്‍സറിംഗ് സംവിധാന ത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍ എന്ന പേരിലുള്ള 30,000 മാലിന്യ ത്തൊട്ടികള്‍ നഗര ത്തിലെങ്ങും സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.
ഓരോ ബിന്നിനോടും ചേര്‍ന്ന് ഇലട്രോണിക് ചിപ്പുണ്ടാവും. ഓരോ ചിപ്പിലും സാങ്കേതികമായ വിവരങ്ങളും മാലിന്യ ത്തൊട്ടി ഏത് മേഖല യിലുള്ള താണെന്നും ഉള്‍ക്കൊള്ളി ച്ചിരിക്കും. മാലിന്യം ശേഖരി ക്കാന്‍ എത്തുന്ന ട്രക്കു കളിലുള്ളവര്‍ക്ക് പ്രത്യേക ഡിവൈസിന്റെ സഹായ ത്തോടെ ചിപ്പിലെ വിവര ങ്ങള്‍ വായിക്കാന്‍ സാധിക്കും. ഡിവൈസു കള്‍ കേന്ദ്രീകൃത മോണിറ്റ റിംഗ് സംവിധാന വുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ ശേഖരി ക്കുക.
ഇതിലൂടെ ഓരോ വീട്ടുകാരും എത്ര മാലിന്യ മാണ് തള്ളുന്ന തെന്ന് കൃത്യമായി അറിയാന്‍ സാധിക്കും എന്നതാണ് ഈ സംവിധാന ത്തിന്റെ പ്രത്യേകത.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, സാമൂഹ്യ സേവനം