ഷാര്‍ജ : കുട്ടികള്‍ക്കായി പ്രസക്തി ഷാര്‍ജ യില്‍ സംഘടിപ്പിച്ച ‘തൊട്ടാവാടി’ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു. നഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടി കളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ക്യാമ്പ് ഡയറക്ടര്‍ ഡോ. ഷീജാ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, പരിസ്ഥിതി പ്രവര്‍ത്ത കരായ പ്രസന്നാ വേണു, ജാസ്സിര്‍ എരമംഗലം, രഹ്ന നൗഷാദ്, കെ. ജി. അഭിലാഷ്, ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ജയമോള്‍ അജി എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കി.
മാതൃ ഭാഷാ പഠനം, കുട്ടികളുടെ സ്വഭാവവും കൗമാര ത്തിലെ സവിശേഷത കളും എന്നീ വിഷയ ങ്ങളില്‍ രക്ഷാ കര്‍ത്താക്കള്‍ പങ്കെടുത്ത ചര്‍ച്ചയും സംഘടി പ്പിച്ചിരുന്നു. അജി രാധാ കൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.
കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ‘മാഡം ക്യൂറി’ എന്ന മലയാളം ഡോക്യുമെന്‍ററിയുടെ സി. ഡി. യും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, നിഷ അഭിലാഷ്, ജാസ്മിന്‍ നവാസ്, ജോണ്‍ വര്‍ഗീസ്, ബാബു തോമസ്, ലിജി രഞ്ജിത്ത് എന്നിവര്‍ വിതരണം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, ഷാര്‍ജ