അബുദാബി: ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ കൊട്ടകയുടെ നേതൃത്വത്തില്‍ ജോണ്‍ എബ്രഹാം അനുസ്മരണം നടത്തി. പ്രശസ്ത ചിത്രകാരന്‍ രാജീവ് മുളക്കുഴ ജോണ്‍ എബ്രഹാമിന്റെ ചിത്രം വരച്ചാണ് പരിപാടി തുടങ്ങിയത്. ചിത്രകലാ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആദിലും ജോണിന്‍റെ ചിത്രം വരച്ചു. സിനിമ കൊട്ടക അഡ്മിന്‍ ഫൈസല്‍ ബാവ സ്വാഗതം പറഞ്ഞു. കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് ഫൈസല്‍ പാലപ്പെട്ടി, സന്തോഷ്, ആഷിക് അബ്ദുല്ല, അനൂപ് ടി. പി., ധനഞ്ജയ് ശങ്കർ, പി. എം. എ. റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു,
- ന്യൂസ് ഡെസ്ക്