അബുദാബി : സത്യാഗ്രഹ ത്തിലൂടെയും ഹര്‍ജി കളിലൂടെയും മുന്നോട്ടു പോയ ഗാന്ധിജി യുടെ നേതൃത്വ ത്തിലുള്ള അനുരജ്ഞന ധാരയും, ഫ്യൂഡല്‍ മൂല്ല്യ ങ്ങളോടും ബ്രിട്ടീഷ് അധിനി വേശ ത്തോടും വിട്ടു വീഴ്ച്ച യില്ലാതെ പോരാടിയ നേതാജി യുടെ നേതൃത്വ ത്തിലുള്ള സന്ധി യില്ലാ സമര ധാരയും ഭാരത സ്വാതന്ത്ര്യ സമര ത്തിലെ രണ്ടു വ്യത്യസ്ത സമര ധാരകള്‍ ആയിരുന്നു എന്ന്‍ അജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രസക്തി സംഘടി പ്പിച്ച ‘ഭാരത സ്വാതന്ത്ര്യ ത്തിന്റെ 67 വര്‍ഷ ങ്ങള്‍’ എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരി ക്കുക യായിരുന്നു അദ്ദേഹം.
രാജ്യ ത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യവും, ചൂഷണ ങ്ങളിൽ നിന്നുള്ള ജനതയുടെ മോചനവും എന്ന ദ്വിമുഖ ലക്ഷ്യ ങ്ങളായിരുന്നു ഇന്ത്യൻ സ്വാതന്ത്ര സമര പ്രസ്ഥാന ത്തിനു പൊതുവേ യുണ്ടായിരുന്നത്. എന്നാൽ, സ്വാതന്ത്ര്യ ത്തിന്റെ 67വർഷങ്ങൾ പിന്നിടുമ്പോൾ ‘ജന സംഖ്യ യുടെ മൂന്നിലൊന്നും പട്ടിണി യിലാ ണെന്നു’ രാഷ്ട്രപതി തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്, നാം സ്വാതന്ത്ര്യ സമര പോരാളി കളുടെ അഭിലാഷ ങ്ങളിൽ നിന്ന് എത്രയോ അകലെ ആണെന്നതിന്റെ സാക്ഷ്യ പത്രമാണ് – അജി രാധാകൃഷ്ണൻ തുടർന്നു പറഞ്ഞു.
രമേശ് നായര്‍ അധ്യക്ഷത വഹിച്ച സെമിനാര്‍ സാംസ്‌കാരിക പ്രവര്‍ത്ത കനായ വി ടി വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന കളെ പ്രതിനിധീ കരിച്ച് എം യു ഇര്‍ഷാദ്, ഈദ് കമല്‍, ടി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ചര്‍ച്ച യില്‍ ഇസ്‌കന്ദര്‍ മിര്‍സ, റൂഷ് മെഹര്‍, നന്ദന മണി കണ്ഠന്‍, പ്രസന്ന വേണു, ശ്രീരാജ് ഇയ്യാനി, ജയ്ബി എന്‍. ജേക്കബ്, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
സാംസ്‌കാരിക കൂട്ടായ്മ യുടെ ഭാഗമായി ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ ചിത്ര കാരന്മാരുടെ സംഘ ചിത്ര രചനയും അരങ്ങേറി. ജോഷി ഒഡേസ, രാജീവ് മുളക്കുഴ, അനില്‍ താമരശേരി, ഇ. ജെ. റോയിച്ചന്‍ തുടങ്ങിയവര്‍ ചിത്ര രചനയ്ക്ക് നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രസക്തി, സംഘടന, സാംസ്കാരികം