അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.
മൂന്നു പതിറ്റാണ്ടായി നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന് സംഘാടകര്‍ അറിയിച്ചു.
തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി യുമായ ഡോ. പി.എസ്. താഹ. മന്ത്രി എം. കെ. മുനീര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, എം. എ. അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ജൂണ്‍ ആദ്യ വാരം അബുദാബി യില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക എന്ന് പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, അബുദാബി, ആരോഗ്യം, കെ.എം.സി.സി., ജീവകാരുണ്യം, പ്രവാസി, ബഹുമതി, സംഘടന, സാമൂഹ്യ സേവനം