
അബുദാബി : യു. എ. ഇ. യിലെ വിവിധ ജയിലു കളില്‍ കഴിയുന്ന 879 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഇവര്‍ അടയ്ക്കാനുള്ള പിഴയും മറ്റ് സാമ്പത്തിക ബാദ്ധ്യതകളും പ്രസിഡൻഷ്യൽ ഓഫീസ് കൊടുത്തു തീര്‍ക്കും. പരിശുദ്ധ റമദാൻ പ്രമാണിച്ചാണ് പ്രസിഡന്റ് ഈ ഉത്തരവ് ഇറക്കിയത്.
ജയില്‍ പ്പുള്ളികള്‍ക്ക് കുടുംബ ത്തിന്റെ ഉത്തരവാദിത്വ ങ്ങളുമായി പുതിയ ജീവിതം തുടങ്ങുന്നതിന് ഈ ഉത്തരവ് സഹായിക്കും എന്നും മികച്ച വ്യക്തികളായി വീണ്ടും സമൂഹത്തിന്റെ ഭാഗ മാകാനുള്ള അവസര മാണ് ഇതുവഴി തടവു കാര്‍ക്ക് ലഭിക്കുന്നത് എന്നും നല്ല സ്വഭാവ രീതികള്‍ സ്വായത്ത മാക്കി ഭാവി യില്‍ മോചനം നേടി യെടുക്കാന്‍ മറ്റ് തടവുകാര്‍ക്കും പ്രോത്സാഹനം ആവുമെന്നും യു. എ. ഇ. അറ്റോര്‍ണി ജനറല്‍ സലീം സഈദ് ഖുബൈഷ് ചൂണ്ടിക്കാട്ടി.
- pma





























