അബുദാബി : രക്ത സാക്ഷിത്വം വരിച്ച യു. എ. ഇ. സൈനി കര്‍ക്കായി പ്രത്യേകം പ്രാർത്ഥി ക്കുന്ന തായും മരിച്ച വരുടെ കുടുംബാംഗ ങ്ങളെ അനുശോചനം അറിയിക്കുന്ന തായും അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.
യമന്‍ ജനതയെ അനീതി യില്‍ നിന്നും അശാന്തി യില്‍ നിന്നും രക്ഷ പ്പെടു ത്താനുള്ള സൈനിക നീക്ക ത്തിനിടെ യാണ് സൈനികര്‍ രക്ത സാക്ഷിത്വം വരിച്ചത്. യമനില്‍ സമാധാനം പുനഃസ്ഥാപി ക്കുന്ന മഹത്തായ ദൗത്യ മാണ് സൈനികര്‍ നിര്‍വ്വഹിച്ചത്.
മേഖല യുടെ സുരക്ഷിതത്വ ത്തിന് ഏറെ പ്രാധാന്യ മുള്ള വിഷയ മാണിത്. സംസ്‌കാര ത്തെയും പാരമ്പര്യ ത്തെയും നശിപ്പിക്കുന്ന തീവ്രവാദ ത്തിന് എതിരെ യു. എ. ഇ. യും സഖ്യ സേനയും നടത്തുന്ന നീക്കങ്ങള്‍ കാല ഘട്ട ത്തിന്റെ ആവശ്യമാണ്.
യമന്റെ മഹത്തായ ഇസ്‌ലാമിക പാരമ്പര്യ ത്തെ ഇല്ലാതാക്കാനാണ് വിഘടന ശക്തി കള്‍ ശ്രമി ക്കുന്നത്. പ്രതിസന്ധി കളെ ധീരമായി നേരിട്ട് യു. എ. ഇ. യെ യശസ്സോ ടെയും ആത്മാഭിമാന ത്തോടെ യും മുന്നോട്ട് നയിക്കാന്‍ ഭരണാധി കാരികൾക്ക് സാധിക്കട്ടെ എന്നും രക്ത സാക്ഷി കള്‍ക്ക് സ്വര്‍ഗം നല്‍കുകയും അവരുടെ കുടുംബ ങ്ങള്‍ക്ക് ക്ഷമ നല്‍കു കയും ചെയ്യട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.
വിദേശി സമൂഹത്തോട് എന്നും അനുകമ്പാ പൂര്‍ണമായ സമീപനം സ്വീകരി ക്കുന്ന യു. എ. ഇ. യുടെ ദുഃഖത്തില്‍ പങ്കു ചേരാനും രാജ്യ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പി ക്കുവാനും അദ്ദേഹം പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
- pma