ഷാര്‍ജ : നവരാത്രിയോട് അനുബന്ധിച്ച് ഷാര്‍ജ എകത ഒരുക്കിയ സംഗീതോ ത്സവ വേദിയില്‍ 68 വിദ്യാര്‍ ത്ഥികളും ജൂനിയര്‍ കലാ കാരന്‍മാരും സംഗീതാ ര്‍ച്ചന നടത്തി.
തിരുവനന്ത പുരം നവ രാത്രി മണ്ഡപ ത്തിന്റെ അതേ ചിട്ടയില്‍ ഭാരത ത്തിന് പുറത്ത് നടക്കുന്ന ഏക സംഗീത ഉത്സവ വും ഗൾഫ് നാടു കളില്‍ നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രീയ സംഗീത ഉത്സവ വുമായ ഏകത നവ രാത്രി മണ്ഡപം സംഗീതോ ത്സവ ത്തിന്റെ മൂന്നാമത് ദിനം ഹൃദ്യ എന്ന വിദ്യാര്‍ ത്ഥിനി യുടെ അരങ്ങേറ്റം, ഹരീഷ് നാഗ രാജിന്റെ സംഗീതാര്‍ച്ചന എന്നിവയും അരങ്ങേറി. വിദ്വാന്‍ ചിറക്കല്‍ സന്തോഷിന്റെ പ്രത്യേക നവ രാത്രി സംഗീതാര്‍ച്ചനയും നടന്നു.
സാവേരി രാഗ ത്തില്‍ (ആദിതാളം) ചിട്ട പ്പെടുത്തിയ സ്വാതി തിരുന്നാള്‍ കൃതി യായ ‘ദേവീ പാവനേ …’ പ്രമുഖ ഗായകന്‍ കാവാലം ശ്രീകുമാ റിന്റെ ആലാപന മികവു കൊണ്ട് ശ്രദ്ധേയ മായി.
നെടുമങ്ങാട് ശിവാ നന്ദന്‍, കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍, തൃപ്പൂണിത്തുറ എന്‍. രാധാ കൃഷ്ണന്‍ എന്നിവര്‍ പക്ക മേളം ഒരുക്കി.
- pma