അബുദാബി : അന്താരാഷ്ട്ര വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്ര ക്കാര്‍ക്കും ഇ – രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.
അടുത്ത ദിവസ ങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇതിനുള്ള നടപടി കള്‍ക്കായി വിമാനം പുറ പ്പെടുന്ന തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഈദുല്‍ ഫിത്വര്‍ അവധിയും വേനലവധിയും പ്രമാണിച്ച് വിമാന ത്താവളം വഴി അടുത്ത ദിവസ ങ്ങളി ലെ യാത്ര ക്കാരുടെ വര്‍ദ്ധന കൂടി കണക്കി ലെടു ത്താണ് ഈ തീരു മാനം. ഇത്തവണ ത്തെ പെരുന്നാള്‍ അവധിക്ക് 85,000 ആളു കളാണ് അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുക.
അബുദാബി എയര്‍പോര്‍ട്ടിലെ ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി ഉപയോഗ പ്പെടു ത്തുവാന്‍ ഇ – ഗേറ്റ് റജിസ്ട്രേഷന്‍ ചെയ്യാന്‍ യാത്ര ക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.
യാത്രാ സംബന്ധമായ രേഖ കളുടെ ക്രമീകര ണ വുമായി ബന്ധ പ്പെട്ട സമയ ലാഭം ലക്ഷ്യമാക്കി യാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം നിലവില്‍ വന്നത്.
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ യാത്രാ അനു ബന്ധ പ്രക്രിയ കളും എളുപ്പത്തില്‍ നടപ്പാക്കി യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
ഇ – രജിസ്ട്രേഷന് വേണ്ടി യുള്ള സംവിധാന ങ്ങള്‍ ചെക്ക് ഇന്‍ ഏരിയ കളിലെ കൗണ്ടറു കളില്‍ എല്ലാം ഏര്‍പ്പെടു ത്തിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്ത മാക്കി.
- pma