അബുദാബി : വിദേശ തൊഴിലാളി കളുടെ വൈദ്യ പരി ശോധന സ്വകാര്യ കമ്പനി കള്‍ക്ക് നല്‍കും എന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ കമ്പനി കളുടെ സഹ കരണ ത്തില്‍ പുതിയ മെഡി ക്കല്‍ സെന്ററു കള്‍ പണി യും എന്നും ആരോഗ്യ മന്ത്രാ ലയ ത്തിലെ മെഡിക്കല്‍ സെന്ററു കളുടെ ചുമതല വഹിക്കുന്ന ഡോ. ഹുസൈന്‍ അല്‍ റന്ദ് അറിയിച്ചു.
മെഡിക്കല്‍ സെന്ററു കള്‍ക്കുള്ള ഔദ്യോഗിക ടെന്‍ഡര്‍ മന്ത്രാലയം ഉടന്‍ വിളിക്കും. പുതിയ വൈദ്യ പരി ശോധ നാ കേന്ദ്ര ങ്ങള്‍ തുടങ്ങു ന്നതി നുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും രൂപ രേഖയും മന്ത്രാലയം തയ്യാറാക്കി യിട്ടുണ്ട്. പരിശോ ധനക്ക് ആവശ്യമുള്ള ഡോക്ടര്‍ മാരെയും സാങ്കേതിക ജീവന ക്കാരെയും മന്ത്രാലയം നല്‍കും.
ആരോഗ്യ മന്ത്രാലയ അധികൃതരുടെ നിരീക്ഷണ ത്തിലും മേല്‍ നോട്ട ത്തിലും ആയിരിക്കും സ്വകാര്യ മേഖയിലെ ആരോഗ്യ പരി ശോധനാ കേന്ദ്ര ങ്ങള്‍ പ്രവര്‍ ത്തിക്കുക എന്നും ഡോ. ഹുസൈന്‍ അല്‍ റന്ദ് അറിയിച്ചു. പരി ശോധന യുടെ നിരക്ക് വര്‍ദ്ധി പ്പിക്കാതെ യായി രിക്കും സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ചുമതല നല്‍കുക.
സെന്ററു കളുടെ സേവന ങ്ങള്‍ തരം തിരിച്ചായിരിക്കും നിരക്ക് നിശ്ചയി ക്കുക. അതി വേഗത്തില്‍ പരിശോധനാ ഫലം ലഭി ക്കുന്ന സംവി ധാനവും സാധാരണ ഗതി യില്‍ ഫലം നല്‍കുന്ന സംവിധാനവും നില നിര്‍ത്തും. ഒരാള്‍ക്ക് മുന്‍ കൂട്ടി ബുക്ക് ചെയ്തു സമയ നഷ്ടം കൂടാതെ പരി ശോധനാ പ്രക്രിയ കള്‍ പൂര്‍ത്തി യാക്കു ന്നതിനു നിരക്ക് കൂടുതല്‍ ആയി രിക്കും.
- pma