അബുദാബി : സി. എസ്. ഐ. ഇടവക യുടെ ഈ വർഷ ത്തെ കൊയ്ത്തുത്സവം (ആദ്യഫല പെരുന്നാൾ) ഫെബ്രു വരി 9 വെള്ളി യാഴ്ച വൈകു ന്നേരം നാലു മണി മുതല്‍ മുസഫ മാർത്തോമ്മ ദേവാലയ അങ്കണത്തിൽ വെച്ച് നടക്കും.
ആദ്യഫല ശുശ്രൂഷയോടു കൂടി ആരംഭിക്കുന്ന കൊയ്ത്തു ത്സ വ ത്തിന്റെ ഉദ്ഘാടനം അബു ദാബി മാർത്തോമ്മ ഇടവക വികാരി റവ. ബാബു കുളത്താക്കൽ നിർവ്വ ഹിക്കും.
ഇടവകാംഗങ്ങൾ തയ്യാറാക്കുന്ന കേരളീയ, ഉത്തരേന്ത്യൻ അറേബ്യൻ, കോണ്ടിനെന്‍റൽ ഭക്ഷണവിഭവ ങ്ങളുടെ സ്റ്റാളു കളും നാടൻ തട്ടുകട യും കൊയ്ത്തുത്സ പെരുന്നാ ളിന്‍റെ പ്രത്യേക ആകർഷണ ങ്ങളാകും.
കൈത്തറി ഉൽപ്പന്നങ്ങൾ, കൗതുക വസ്തുക്കൾ എന്നിവ യുടെ വില്പന യും ലേലവും കുട്ടി കൾ ക്കായി പ്രത്യേക വിനോദ മത്സര ങ്ങളും ഒരുക്കിയിട്ടുണ്ട്.
വിവര ങ്ങൾക്ക് 050 – 412 0123, 050 – 561 8357.
- pma





























