Thursday, May 10th, 2018

സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് അബു ദാബി യിൽ

sathya-dhara-zayed-international-conference-in-islamic-center-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

samadani-iuml-leader-ePathram

പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.

ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.

മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.

സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.

വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.

സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.

പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്‌വി എന്നി വർ പങ്കെടുത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine