ദുബായ് : 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബായിലെ മത – സാമൂഹിക – സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകൻ ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് വിവിധ സംഘടനകൾ ചേര്‍ന്ന് യാത്രയയപ്പ് നൽകി. ഇസ്‌ലാമിക പ്രഭാഷകനും ദുബായ് ഖൽഫാൻ ഖുര്‍ആൻ സെന്റർ അദ്ധ്യാ പകനും കൂടി യായിരുന്നു മഹമൂദ് ഹാജി.
ദുബായ് പോലീസ് ചീഫ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റ്നന്‍റ് ജനറൽ ദാഹീ ഖൽഫാൻ തമീം അൽ മുഹൈരിയുടെ വിസയിൽ 1988 ല്‍ ദുബായിൽ എത്തിയ മഹമൂദ് ഹാജി 33 വർഷ ക്കാലവും ദാഹി ഖൽഫാന്‍ സ്പോൺസറുടെ കീഴിൽ തന്നെയാണ് പ്രവർത്തിച്ചത്.
ബ്രഗേഡിയർ ദാഹി ഖൽഫാൻ ദുബായിൽ സൗജന്യമായി നടത്തി വരുന്ന ഖൽഫാൻ ഖുർ ആൻ സെന്റ റിന്റെ ഉത്ഭവം മുതൽ 2021 ൽ ജോലി യിൽ നിന്ന് വിരമി ക്കുന്നത് വരെ ആ സ്ഥാപനത്തിൽ തന്നെ സേവനം ചെയ്തു വന്നു ആലൂർ ഹാജി.
ഖൽഫാൻ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഖൽഫാൻ ഖുർആൻ സെന്ററിന്റെ ആദരവും സർട്ടി ഫിക്കറ്റും ബഹുമതി പത്രവും പ്രിൻസിപ്പൽ ഡോക്ടർ ശൈഖ് മുഹമ്മദ് അഹ്‌മദ് ശക്റൂൺ ആലൂർ ഹാജിക്ക് നൽകി ആദരിച്ചു.
1992 മുതൽ റാസൽ ഖൈമ റേഡിയോയിൽ മലയാളം പരിപാടി കൾ ആരംഭിച്ചതു മുതൽ ആലൂർ ഹാജി റേഡിയോയിൽ പ്രഭാഷണം നടത്തി വന്നിരുന്നു. സാമൂഹിക മാധ്യമ ങ്ങളി ലൂടെ ഇപ്പോഴും ഇസ്ലാമിക് ക്ലാസ്സുകൾ നടത്തി വരുന്നു.
നിസ്കാരം ഒരു പഠനം, വിശ്വാസിയുടെ ദിന ചര്യകൾ, രോഗം മുതൽ ഖബ്ർ വരെ, തജ്‌വീദ് പഠനം, ഹജ്ജ്- ഉംറ ക്ലാസ്സുകൾ, സംഘാടകർക്ക് ഒരു രൂപ രേഖ, പ്രവാസി കളുടെ സമ്പത്ത്, തുടങ്ങി നിരവധി ആനു കാലിക വിഷയ ങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രഭാഷണങ്ങളും അവയിൽ ചിലതാണ്.
ആലൂര്‍ മഹ്മൂദ് ഹാജിയുടെ പ്രവര്‍ത്തന പന്ഥാവില്‍ ഇന്ത്യന്‍ സമൂഹത്തിന്നു അഭിമാനകര മായി പല നേട്ട ങ്ങളും കൈ വരിക്കുവാന്‍ കഴിഞ്ഞു. ഇന്ത്യയിലെ മത സൗഹാർദ്ദത്തെ കുറിച്ചും വിശിഷ്യാ കേരളീയരെ കുറിച്ചും നമ്മുടെ സംസ്കാരത്തെ കുറിച്ചും അറബി കൾക്ക് പരിചയപ്പെടുത്തി കൊടുത്തത് കാരണം മലയാളി കളോട് അറബ് സമൂഹ ത്തില്‍ മതിപ്പ് ഉണ്ടാക്കുവാനും സാധിച്ചു.
കേരളത്തിലെ മത പണ്ഡിതന്മാരെയും മത സ്ഥാപന ങ്ങളെയും കുറിച്ചും ദുബായ് പോലീസ് മേധാവി ദാഹി ഖൽഫാൻ തമീമിന് പരിചയ പ്പെടുത്തി യതിനാൽ അദ്ദേഹത്തിന് കേരളം സന്ദർശിക്കുവാനും നാട്ടില്‍ ഖുർ ആൻ സെന്ററും, പള്ളി – മദ്രസ്സ തുടങ്ങിയ സ്ഥാപന ങ്ങളും നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു.
നാട്ടില്‍ എത്തിയാലും നാടിന്റെ വികസന കാര്യത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും താൻ സജീവമായി രിക്കും എന്നും യാത്രയയപ്പ് യോഗത്തിലെ മറുപടി പ്രസംഗത്തില്‍ ആലൂർ ഹാജി സൂചിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, മതം, സംഘടന, സാംസ്കാരികം