അബുദാബി : കേരളത്തിലെ രണ്ടു വിമാന ത്താവള ങ്ങളില്‍ നിന്നും മണിക്കൂറുകളുടെ വിത്യാസത്തില്‍ നടത്തിയ കൊവിഡ് പി. സി. ആര്‍. പരിശോധനയില്‍ രണ്ടു വ്യത്യസ്ത ഫലങ്ങള്‍ ലഭിച്ചതിന്റെ അനുഭവം വ്യക്തമാക്കി പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലായി.
നാട്ടിലെ കൊവിഡ് ആർ. ടി. പി. സി. ആര്‍. ടെസ്റ്റു കളിലെ ക്രമക്കേടുകളെ ക്കുറിച്ചുള്ള വിമർശനവും പരിശോധനാ സംവിധാന ങ്ങളിലെ അശാസ്ത്രീ യതയും സാങ്കേതിക തകരാറുകളും അതോടൊപ്പം ഉദ്യോസ്ഥരുടെ മാന്യത ഇല്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റ വും വ്യക്തമാക്കുന്നതാണ് ടെസ്റ്റ് റിസള്‍ട്ടുകളുടെ ചിത്രങ്ങള്‍ അടക്കം പങ്കു വെച്ചുള്ള ഫേയ്സ് ബുക്ക് പോസ്റ്റ്.
ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കുവാന്‍ നാട്ടിലേ ക്കുള്ള യാത്രക്കായി ഷാര്‍ജയില്‍ നിന്നും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി തിരുവനന്ത പുരത്ത് വിമാനം ഇറങ്ങിയ അഷ്രഫ് താമരശ്ശേരി, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം തിരികെ ഷാർജയിലേക്കുളള വിമാനത്തിൽ യാത്ര ചെയ്യുവാനായി തിരുവനന്ത പുരം വിമാന ത്താവള ത്തില്‍ 2490 രൂപ നല്‍കി എടുത്ത റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ടില്‍ കൊവിഡ് പോസിറ്റീവ് കാണിച്ചു.
24 മണിക്കൂര്‍ മുമ്പ് ഷാര്‍ജയിൽ നിന്ന് എടുത്ത RT- PCR നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് അപേക്ഷിച്ചപ്പോള്‍ “ഒരു രക്ഷയുമില്ല” എന്നതായിരുന്നു മറുപടി. മാത്രമല്ല ‘ഗൾഫിൽ പോയി കൊറോണ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടത്തെ മെഷീനാണോ കുഴപ്പം’ എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ‘സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ’ എന്ന ധാര്‍ഷ്ട്യം കലർന്ന മറുപടിയും.
തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് എടുത്ത് അദ്ദേഹം കൊച്ചിയില്‍ വരികയും നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ഷാര്‍ജ യിലേക്ക് യാത്ര ചെയ്തു. ഷാര്‍ജ വിമാനത്താവളത്തിലെ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.
നാട്ടിലെ ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും വിമാനത്താവള അധികൃതരുടേയും കണ്ണു തുറപ്പി ക്കാന്‍ ഉതകുന്ന ഈ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പി ന്ന് കമന്‍റ് ചെയ്തിരിക്കുന്ന പലരും അവരവരുടെ യാത്രാ വേള കളിലെ ദുരനുഭവങ്ങളും കൂടെ കുറിച്ചിട്ടുണ്ട്. ഫേയ്സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, viral-video, പ്രതിഷേധം, പ്രവാസി, വിമാനം