അബുദാബി : അഞ്ച്, പത്ത് ദിർഹങ്ങളുടെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ഛായാചിത്രം ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസികൾ. തീര്‍ത്തും കറയറ്റ സുരക്ഷാ സംവിധാനങ്ങളും അന്ധർക്ക് കൈകാര്യം ചെയ്യുവാനുള്ള സൗകര്യത്തിനായി ബ്രെയ് ലി ഭാഷയും പോളിമര്‍ നോട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യു. എ. ഇ. യുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ 50 ദിര്‍ഹം പോളിമര്‍ കറൻസി നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പേപ്പർ നോട്ടുകളേക്കാള്‍ ഈടുറ്റതും കൂടുതല്‍ കാലം നിലനിൽക്കുന്നതും കൂടിയാണ് ഇത്. മാത്രമല്ല ഇവ സംസ്കരിച്ച് പുനരുപയോഗിക്കുവാനും കഴിയും.
- Central Bank : Polymer bank note : WiKiPeDia
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, യു.എ.ഇ., സാമ്പത്തികം