അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ധന്വന്ത് നന്ദന്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കാണ് അച്ചീവ്‌മെന്‍റ് അവാർഡ് നൽകി വരുന്നത്.
ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും ഉയർന്ന ശതമാനം മാർക്ക് നേടിയ ധന്വന്തിനു അവാര്‍ഡ് സമ്മാനിക്കും. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നിന്നും 2022 ൽ പത്താം തരം പരീക്ഷ എഴുതിയ ധന്വന്ത്, കരിവെള്ളൂർ സ്വദേശികളായ നന്ദ കുമാർ – രോഷ്‌നി ദമ്പതികളുടെ മകനാണ്.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പയ്യന്നൂർ സൗഹൃദ വേദി കുടുംബത്തിലെ എല്ലാ കുട്ടികളെയും സംഘടന അഭിന്ദനം അറിയിച്ചു.
- PSV FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: school, കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, വിദ്യാഭ്യാസം, സംഘടന