ദോഹ : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ എത്തിയ അദ്ദേഹത്തെ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഇരു നേതാക്കളും ദോഹ അമീരി ദീവാനിൽ നടത്തിയ കൂടി ക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സഹകരണവും സാഹോദര്യവും കൂടുതല്‍ ശക്തമാക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
2022 ഫിഫ ലോക കപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിച്ചു.
എല്ലാ ജി. സി. സി. രാജ്യങ്ങൾക്കും അറബ് ലോകത്തിന് ഒട്ടാകെയും ഇത് അഭിമാനം ആണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
#QNA_Video |
HH the Amir leads well-wishers to welcome President of the sisterly United Arab Emirates. #QNA pic.twitter.com/P9VSFCbHBE— Qatar News Agency (@QNAEnglish) December 5, 2022
ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നിക്ഷേപ വ്യാപാര മേഖലകളിലുള്ള അഭിവൃദ്ധിയും പൊതു താത്പര്യ ങ്ങൾ നടപ്പാക്കാൻ സഹകരണം ശക്തമാക്കുവാന്‍ ഉള്ള സാദ്ധ്യതകളും പരിശോധിച്ചു.
ഖത്തറിനു മേൽ യു. എ. ഇ. യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തി യിരുന്ന ഉപരോധം പിൻ വലിച്ച ശേഷം ആദ്യമായി നടത്തുന്ന സന്ദര്‍ശനം എന്ന പ്രത്യേകത കൂടിയുണ്ട്.
- pma