അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ബനിയാസിലെ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തില്‍ അരങ്ങേറും.
എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി നടക്കും.
ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കിലൂടെ ഓണ്‍ ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം.
ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങിൽ എഡ്യൂ ഫെസ്റ്റീവ്-23 ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഡോ. ഹസീന ബീഗം (മോഡൽ സ്‌കൂൾ), സജീവ് ഉമ്മൻ (എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്‌കൂൾ), മാലിക് ഹസൻ (ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷണൽ സ്‌കൂൾ) എന്നിവര്‍ പങ്കെടുത്തു.
ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, ഷുക്കൂർ അലി കല്ലുങ്ങൽ, സി. എച്ച്. യൂസഫ്, അൻവർ ചുള്ളിമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
യു. എ. ഇ., ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, ജോലി സാദ്ധ്യതകൾ, വിവിധ വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ വിദഗ്‌ദർ പങ്കെടുക്കുന്ന വിവിധ സെക്ഷനുകളും കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി ഉണ്ടാവും എന്നും സംഘാടകര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, കുട്ടികള്‍, കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം, സാമൂഹ്യ സേവനം