അബുദാബി : ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് (PhD Mathematics) നേരിട്ട് പ്രവേശനം ലഭിച്ച മലയാളി വിദ്യാർത്ഥിനി അയിഷ നിഹിദയെ വേൾഡ് മലയാളി ഫെഡറേഷൻ (WMF) യു. എ. ഇ. കൗൺസിൽ അനുമോദിച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന ചാലിശ്ശേരി സ്വദേശിയും വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. കൗൺസിൽ വൈസ് പ്രസിഡണ്ടുമായ ഷാജു പുലാക്കൽ – ജാസ്മിൻ ഷാജു ദമ്പതികളുടെ മകളാണ് അയിഷ നിഹിദ.
ഡബ്ലിയു. എം. എഫ്. – യു. എ. ഇ. കൗൺസിൽ കോഡിനേറ്റർ ഷിജി മാത്യു, ജനറൽ സെക്രട്ടറി മുഹമ്മദ് അക്ബർ ചാവക്കാട്, ജോയിൻ്റ് ട്രഷറർ ജെയിംസ് പോൾ, പ്രവാസി ഫോറം കോഡിനേറ്റർ ഉബൈദ് മരക്കാർ എന്നിവർ ചേർന്ന് ആയിഷ നിഹിദക്കു ഉപഹാരം സമ്മാനിച്ചു.
മാസ്റ്റർ ഡിഗ്രി ചെയ്യാതെ തന്നെ അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി എന്നുള്ളതാണ് ആയിഷ നിഹിദയെ വ്യത്യസ്ഥയാക്കുന്നത്. ലോകത്തിൽ നിന്നുള്ള 1500 കുട്ടികളിൽ നിന്നും 100 പേരിൽ 10 ശതമാനം മാസ്റ്റേഴ്സ് ഇല്ലാതെ PhD ക്ക് നേരിട്ട് തെരഞ്ഞെടുത്തതിൽ നിന്നും 2 ശതമാനം ഖലീഫ യൂണിവേഴ്സിറ്റിയിൽ പഠിക്കാതെ, ഒരേയൊരു ഇന്ത്യൻ, അതും കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ വിദ്യാർത്ഥിനിയായ അയിഷ നിഹിദ, എല്ലാ മലയാളികൾക്കും ഏറെ അഭിമാനം നൽകുന്നു എന്നും ഡബ്ലിയു. എം. എഫ്. ഭാരവാഹികൾ പറഞ്ഞു. W M F
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം, സംഘടന, സാംസ്കാരികം, സ്ത്രീ