അബുദാബി : കേരളാ സോഷ്യൽ സെൻറർ ഒരുക്കുന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിനു തുടക്കമായി. സെന്റർ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ എം. ഡി. ഗണേഷ് ബാബു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. വി. ബഷീർ, നാസർ വിളഭാഗം, ഹിദായത്തുള്ള, രജിതാ വിനോദ്, ഷെൽമ സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെ. എസ്. സി. സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശങ്കർ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ നാടക വിധി കർത്താക്കളെ പരിചയപ്പെടുത്തി .
ആദ്യ അവതരണം ഡിസംബർ 23 തിങ്കളാഴ്ച രാത്രി എട്ടര മണിക്ക്, ഡോ. ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘അബദ്ധങ്ങളുടെ അയ്യരു കളി’ എന്ന നാടകം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കും.
തുടർന്ന് വിവിധ ദിവസങ്ങളിലായി സീക്രട്ട്, നീലപ്പായസം, സിദ്ധാന്തം അഥവാ യുദ്ധാന്ത്യം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ജീവൻ്റെ മാലാഖ, രാഘവൻ ദൈ, ചാവുപടികൾ, ശംഖു മുഖം എന്നിങ്ങനെ പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ അരങ്ങിൽ എത്തും. ജനുവരി 18 ന് നാടകോത്സവം സമാപിക്കും.
ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. വിവിധ വിഭാഗങ്ങളിലായി 17 പുരസ്കാരങ്ങളും ക്യാഷ് പ്രൈസുകളും വിജയികൾക്ക് സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: drama-fest-, കേരള സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി, ശക്തി തിയേറ്റഴ്സ്, സംഘടന