ദുബായ് : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’, എന്നിവയുടെ ആഭിമുഖ്യത്തില്‍ സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷ ങ്ങളോടനു ബന്ധിച്ച് ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ഇന്ന് (സെപ്റ്റംബര്‍ 16 ന് വ്യാഴം) രാത്രി 7:30 ന് ദുബായ് ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടക്കുന്നു.
1966 മുതല്‍ ലോകമെമ്പാടും വര്‍ഷാവര്‍ഷം ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO) യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിച്ചു വരുന്നു.
“നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും“ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ. റഷീദുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മസ്ഹര്‍ മോഡറേറ്ററാകുന്ന സിമ്പോസിയത്തില്‍ ജലീല്‍ പട്ടാമ്പി, റാം മോഹന്‍ പാലിയത്ത്, കെ. എം. അബ്ബാസ്, അഡ്വ: ജയരാജ് തോമസ്, ഇസ്മയില്‍ മേലടി, നാസ്സര്‍ ബേപ്പൂര്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, റീന സലീം, കെ. കെ. മൊയ്തീന്‍കോയ, സൈനുദ്ദീന്‍ ഖുറൈഷി, വി. എം. സതീഷ്, ജിഷി സാമുവല്‍, ഒ. എസ്. എ. റഷീദ്, ഉബൈദ് ചേറ്റുവ, നാരായണന്‍ വെളിയംകോട്, പൊളിറ്റിക്കല്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.
ഇതോടനുബന്ധിച്ച് “സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക“ യുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒരു വര്‍ഷമായി നടന്ന് വന്നിരുന്ന “ലോക വായനാ വര്‍ഷം” ആഘോഷങ്ങളുടെ സമാപനവും നടക്കുന്നുതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 055 8287390 / 050 5842001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, വിദ്യാഭ്യാസം, സംഘടന, സാംസ്കാരികം