ഷാര്‍ജ : കാവാലം നാരായണ പണിക്കര്‍ ഷാര്‍ജ സര്‍ക്കാരിന്റെ അതിഥിയായി ഷാര്‍ജയില്‍ എത്തുന്നു. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഷാര്‍ജയില്‍ ഡിസംബര്‍ ആദ്യ വാരം എത്തും. 22 അംഗ നാടക സംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന കാവാലം “ശാകുന്തളം” എന്ന സംസ്കൃത നാടകം ഷാര്‍ജയില്‍ അവതരിപ്പിക്കും.
മഹാകവി കാളിദാസന്റെ ശാകുന്തളത്തിലെ രണ്ടു ഖണ്ഡികകളെ അടിസ്ഥാനമാക്കി കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസ്കൃത നാടകമാണ് “ശാകുന്തളം”. ആനുകാലിക സാമൂഹ്യ പരിസരത്തെ ശാകുന്തളം കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് നാടകത്തില്‍. ദുഷ്യന്തന്റെ നായാട്ട് പരാമര്‍ശിക്കുന്ന “മൃഗയ വിഹാരി പാര്‍ഥിവോ ദുഷ്യന്ത” എന്ന ആദ്യ ഖണ്ഡികയില്‍ രാജാവിന്റെ പ്രകൃതവും സ്വഭാവവും, വിവിധ ഘട്ടങ്ങളില്‍ ഇതിനോടുള്ള പ്രജകളുടെ പ്രതികരണവും വിശദീകരിക്കുന്നു. “പ്രകൃതി ഹിതായ പഥിവ” എന്ന ഖണ്ഡികയിലെ അവസാന ഭാഗത്തില്‍ പ്രകൃതി ഹിതം എന്നാല്‍ പ്രജാ ഹിതം തന്നെയാണെന്ന് വ്യക്തമാക്കുകയും പ്രജകളുടെ ഹിതമെന്ന രാജ ധര്‍മ്മത്താല്‍ ബദ്ധനായ രാജാവിനെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.
– അരവിന്ദന്‍ എടപ്പാള്‍, കുവൈറ്റ്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, നാടകം, ഷാര്‍ജ, സാംസ്കാരികം