ഷാര്‍ജ : ഗ്രാമം സാംസ്കാരിക വേദി ദുബായ് ഒരുക്കിയ ചടങ്ങില്‍ വെച്ച് ആനന്ദി രാമചന്ദ്രന്‍ രചിച്ച ‘വൈകുന്നേരം’ എന്ന കവിതാ സമാഹാര ത്തിന്റെ പ്രകാശനം പ്രശസ്ത കവയത്രി ഓ വി ഉഷ, കഥാകൃത്ത് ഷിഹാബുദീന്‍ പൊയ്ത്തും കടവിന് നല്‍കി നിര്‍വ്വഹിച്ചു.
വേദന കളുടെയും വേര്‍പാടു കളു ടെയും ഒറ്റപ്പെടലു കളുടെയും തുരുത്തു കളില്‍ ജീവിതം തേടുന്ന വരുടെ പച്ച യായ ജീവിത യാഥാര്‍ത്ഥ്യ ങ്ങള്‍ അനാവരണം ചെയ്യുന്ന കവിത കളുടെ ഒരു സമാഹാരമാണ് ‘വൈകുന്നേരം’ എന്ന് ഓ വി ഉഷ പറഞ്ഞു.
ഒപ്പം നഷ്ടപ്പെട്ട കാല ത്തെക്കുറിച്ചും പ്രണയത്തെ ക്കുറിച്ചും ഏകാന്തതയെ കുറിച്ചും വാചാലം ആകുന്ന കവിതകള്‍ മനസ്സിന്റെ കോണില്‍ ചില നൊമ്പരങ്ങള്‍ വായന ക്കാരനില്‍ അവശേഷിപ്പിക്കും എന്ന കാര്യ ത്തില്‍ സംശയം ഇല്ല എന്നും ഓ വി ഉഷ പറഞ്ഞു.
കുറച്ചു വരികളില്‍ ഒരുപാടു ചിന്തകള്‍ നിറച്ച കാമ്പുള്ള കവിത കള്‍ ആണ് ആനന്ദി രാമചന്ദ്രന്റെ കവിത കള്‍ എന്ന് ശിഹാബുദീന്‍ പൊയ്ത്തും കടവ് പുസ്തകം ഏറ്റു വാങ്ങി കൊണ്ട് പറഞ്ഞു.
വരികള്‍ വാചാലം ആകുന്നതും അത് വായനക്കാരനെ സ്വന്തം ജീവിത അനുഭവ ങ്ങളിലേക്ക് കൂട്ടി കൊണ്ട് പോവു കയും ചെയ്യുന്നത് വായന ക്കാരനു അനുഭവ പ്പെടുന്ന തര ത്തില്‍ വരികള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കാന്‍ എഴുത്തു കാരിക്ക് കഴിഞ്ഞു എന്നും അദേഹം പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സത്യന്‍ മാടാക്കര പുസ്തകം പരിചയ പ്പെടുത്തി. തുടര്‍ന്ന്‍ ‘പുതിയ എഴുത്ത് പുതിയ ജീവിതം’ എന്ന വിഷയ ത്തില്‍ സാഹിത്യ സംവാദവും നടന്നു. സി. പി. അനില്‍ കുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.
പ്രസിഡന്റ് രഞ്ജിത്ത് രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിബിത് സ്വാഗതവും ജിതേഷ് കണ്ണോത്ത് നന്ദിയും പറഞ്ഞു .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ഷാര്‍ജ, സാംസ്കാരികം, സാഹിത്യം