അബുദാബി : എം. ടി. മലയാളത്തിലെ വെറുമൊരു ചെറു കഥാകൃത്തോ നോവലിസ്റ്റോ അല്ലെന്നും മലയാളത്തിൽ താര പദവിയുള്ള എഴുത്തുകാരുടെ ഗണം എം. ടി. യുടെ മരണത്തോടെ അസ്തമിച്ചു എന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. എം. നാരായണൻ. കേരള ചരിത്രത്തിലും സാഹിത്യത്തിന്‍റെ ചരിത്രത്തിലും ഒരു സംക്രമണ കാലത്തെയാണ് എം. ടി. പ്രതിനിധീ കരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബിയിൽ കേരള സോഷ്യൽ സെന്‍ററും ശക്തി തീയ്യറ്റേഴ്‌സും മലയാളം മിഷനും സംയുക്തമായി നടത്തിയ എം. ടി. അനുസ്മരണത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്രം എന്ന ഘോഷ യാത്ര യുടെ തെരു വോരത്തു ഒതുങ്ങി നിൽക്കുന്നവരെ എം. ടി. സാഹിത്യത്തിലേക്ക് കൊണ്ടു വന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെന്‍റർ പ്രസിഡന്‍റ് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം. ടി. യുടെ ജീവിതത്തെയും സാഹിത്യ – സിനിമാ ലോകത്തെയും ആധാരമാക്കി കേരള സോഷ്യൽ സെന്‍റർ സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ തയാറാക്കിയ ഡോക്യൂ മെന്‍ററി പ്രദർശിപ്പിച്ചു.
സെന്‍റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ശക്തി തിയ്യറ്റേഴ്‌സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, മലയാളം മിഷൻ സെക്രട്ടറി ബിജിത് കുമാർ എന്നിവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malayalam-mission, remembering, കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം, സാഹിത്യം