അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന അനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ (അനോര ഗ്ലോബൽ) പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന അനോരയുടെ 11 ആമത് പൊതു യോഗത്തിലാണ് പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തത്.
ബി. ജയ പ്രകാശ് (പ്രസിഡണ്ട്), എസ്. കെ. താജുദ്ദീൻ (ജനറൽ സെക്രട്ടറി), ആൻസൻ ഫ്രാൻസിസ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
റോബിൻസൻ, നാസർ വിളഭാഗം (വൈസ് പ്രസിഡണ്ട്), സന്തോഷ്, മനോജ് (സെക്രട്ടറി), ഷൈജു (ജോയിന്റ് ട്രഷറർ), നസീറുദ്ദീൻ (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബി. യേശു ശീലൻ, ഫാക്സൻ, എ. എം. ബഷീർ, ജോൺ പി. വർഗീസ്, തോമസ് അബ്രഹാം, ജയചന്ദ്രൻ നായർ, ഷുഹൈബ് പള്ളിക്കൽ, ഷാനവാസ് അബ്ദുൽ ലത്തീഫ്, ഷാനവാസ് സൈനുദ്ദീൻ, റഖിൻ സോമൻ, അമീർ കല്ലമ്പലം, മുഹമ്മദ് നിസാർ, ബിമൽ കുമാർ, അഡ്വ. സാബു രത്‌നാകരൻ എന്നിവരേയും തെരഞ്ഞെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന