അബുദാബി : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി. പി. എം. നേതാവുമായ വി. എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത് എന്ന് വി. പി. എസ്. ഹെൽത്ത് മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.
അതീവ ദുഃഖകരമാണ് അദ്ദേഹത്തിന്റെ വിയോഗം. സാധാരണ ജനങ്ങളു ടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു വി. എസ്.
പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ല എന്ന് പുതു തലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ജനകീയ വിഷയങ്ങളിൽ പരിഹാരം കാണാൻ ടെക്നോളജിയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കണം എന്നുള്ള വി. എസ്. അച്യുതാനന്ദൻ്റെ നിലപാട് വരും തലമുറയിലെ നേതാക്കൾക്കും മാതൃകയാണ്. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ഡോ. ഷംഷീർ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, social-media, vps-burjeel, അബുദാബി, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം