അബുദാബി : സാംസ്കാരിക ഉന്നതി പ്രാപിച്ചു എന്നുള്ള മനുഷ്യ സമൂഹത്തിന്റെ അവകാശ വാദങ്ങള്‍ക്ക് ഇടയിൽ മനുഷ്യത്വവും മൂല്യ ബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് ഡോ. അബ്ദു സ്സമദ് സമദാനി എം. പി. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘിടിപ്പിച്ച നബി ദിന ആഘോഷ പരിപാടിയില്‍ ‘തിരുനബി : സൗമ്യ ചരിതം മനുഷ്യ കുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യക്തിയുടെ അടിസ്ഥാനപരമായ സത്യ സന്ധ്യതയും സമുഹത്തിന്റെ പരസ്പര വിശ്വാസവും അനുദിനം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശ ത്തിനും അദ്ധ്യാപന ങ്ങൾക്കും ഉള്ള പ്രസക്തി പതിന്‍ മടങ്ങ് വർദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു.
വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പ്രവാചകന്‍ മുഹമ്മദ് നബി മുന്‍ കൂട്ടി പ്രവചിച്ചതാണ്. ഇക്കാലത്ത് യാഥാർത്ഥ്യം ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഏത് രംഗത്തും വ്യാജം കൊടി കുത്തി വാഴുകയാണ്. ഇന്റര്‍ നെറ്റിന്റെയും നിര്‍മ്മിത ബുദ്ധി യുടെയും കുത്തി യൊഴുക്കില്‍ എന്തിലും ഫേക്ക് ആധിപത്യം നേടുന്ന അവസ്ഥാ വിശേഷം ആണുള്ളത്.
പുരോഗമനത്തിന്റെ പേരിലുള്ള അവകാശ വാദങ്ങള്‍ പെരുകുമ്പോഴും ദയനീയമായ സാംസ്‌കാരിക അധ:പത നമാണ് മനുഷ്യ രാശിയില്‍ സംഭവിക്കുന്നത്.
സകല മൂല്യങ്ങളെയും കാറ്റില്‍ പറത്തി ക്കൊണ്ട് മൃഗീയവും പൈശാചികവുമായ വാസനകളിലേക്ക് മനുഷ്യര്‍ കൂപ്പു കുത്തുന്നു. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞു പോവുകയാണ്.
മനുഷ്യര്‍ക്ക് ഇടയിലുള്ള ഉച്ച നീചത്വങ്ങളേയും വിവേചനങ്ങളേയും തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം അധര്‍മ്മങ്ങളില്‍ നിന്നും അന്ധതകളില്‍ നിന്നും മനുഷ്യ രാശിയെ മോചിപ്പിക്കുവാനാണ് തിരുനബി ആഗമനം കൊള്ളുകയുണ്ടായത്.
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരിപാടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു.
സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ നസീര്‍ രാമന്തളി, കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, അഭിലാഷ് ഗോപിക്കുട്ടന്‍ പിള്ള, വി. ടി. വി. ദാമോദരന്‍ എന്നിവർ പ്രസംഗിച്ചു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, കേരള രാഷ്ട്രീയ നേതാക്കള്‍, മതം, സംഘടന