അബുദാബി : വേൾഡ് മലയാളി ഫെഡറേഷൻ അബുദാബി സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ‘WMF ഫാമിലി മീറ്റ് 2025’ അബുദാബി അൽ മുസൂൺ പ്രോമനേഡ് പാർക്കിൽ വെച്ച് നടന്നു.
WMF ഗ്ലോബൽ പ്രവാസി വെൽഫെയർ ഫോറം കോഡിനേറ്റർ ഏലിയാസ് ഐസക് ‘WMF ഫാമിലി മീറ്റ് 2025’ ഉദ്ഘാടനം നിർവഹിച്ചു. WMF മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷിജി മാത്യു, U A E നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, നാഷണൽ കൗൺസിൽ വൈസ് പ്രസിഡണ്ട് ഷാജുമോൻ പുലാക്കൽ, നാഷണൽ കൗൺസിൽ അംഗം പി. എം. അബ്ദുൽ റഹിമാൻ എന്നിവർ ആശംസകൾ നേർന്നു.
WMF അബുദാബി സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡണ്ട് ഡോ. ധനലക്ഷ്മി യുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അവരെ സ്മരിച്ചു കൊണ്ട് മൗനപ്രാർത്ഥന നടത്തി.
അബുദാബി സ്റ്റേറ്റ് കൗൺസിൽ പ്രസിഡണ്ട് അബ്ദുൽ വാഹിബ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഡോ. ഷീബ അനിൽ സ്വാഗതവും ട്രഷറർ ഷെറിൻ അഷ്‌റഫ് നന്ദിയും പറഞ്ഞു. അംഗങ്ങൾക്ക് WMF മെമ്പർ ഷിപ്പ് കാർഡുകളും വിതരണം ചെയ്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ C. M. V. ഫത്താഹ്, ജിഷ ഷാജി, ഷാഫി സി. വി., ജോയിന്റ് സെക്രട്ടറി അനീഷ് യോഹന്നാൻ എന്നിവർ പ്രവാസികളുടെ കൂട്ടായ്മകളും കുടുംബ സംഗമ ങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. സാമൂഹിക, കലാ-സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.
ഇവന്റ് ഫോറം കോഡിനേറ്റർ സബീന അബ്ദുൽ കരീം ചടങ്ങുകൾ നിയന്ത്രിച്ചു. സൗഹൃദത്തിന്റെയും ഐക്യ ത്തിന്റെയും കൂട്ടായ്മയുടെയും ഊഷ്മള ബന്ധങ്ങൾ ഇഴ ചേർക്കുവാനായി ഒരുക്കിയ ഈ സംഗമത്തിൽ WMF അംഗ ങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
സംഗീതം, നൃത്തം, ഗെയിമു കൾ, കുട്ടികളുടെ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികൾ കൊണ്ട് “WMF ഫാമിലി മീറ്റ് 2025” വേറിട്ടതായി. മലയാളി ഐക്യവും കുടുംബ ബന്ധ ങ്ങളുടെ ശക്തിയും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ഈ ഫാമിലി മീറ്റ്, പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, world-malayalee-federation, അബുദാബി, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, യു.എ.ഇ., സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം