
അബുദാബി : വേൾഡ് മലയാളി കൗൺസിൽ (WMC) അബുദാബി പ്രൊവിൻസ് ‘ഒരു വട്ടം കൂടി’ എന്ന പേരിൽ അൽ റഹബ ഫാമിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ശ്രദ്ധേയമായി.

WMC അബുദാബി പ്രൊവിൻസ് പ്രസിഡണ്ട് ഷരീഫ് അഞ്ചൽ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. NRK ഫോറം പ്രസിഡണ്ട് ഇ. എ. ഹക്കീം, മറ്റു നേതാക്കൾ ക്രിസ്റ്റഫർ വർഗീസ്, ശശി ആർ, നായർ, ജോൺസൺ തളച്ചല്ലൂർ, മനോജ് ശങ്കർ എന്നിവർ ആശംസകൾ നേർന്നു.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ മുൻ നിർത്തി WMC അംഗങ്ങളായ എം. എം. ഷബീർ, ഇ. എ. ഹക്കീം, ജയപ്രകാശ്, ഡോ. ജയപാൽ എന്നിവരെ ആദരിച്ചു.

ഷിജു പ്രിയേടം, ബിജു ശ്രീവരാഹം, സിബിൻ ചുനക്കര, ഷംല, ആൻസി, അശ്വിൻ ബിജു, വിഷ്ണു രാജ് നേതൃത്വം നൽകി WMC മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച ഗാനമേള, ഓണപ്പാട്ടുകൾ, മാവേലി എഴുന്നെള്ളത്ത്, ചെണ്ടമേളം, അനില ഷബീർ നേതൃത്വം നൽകിയ പൂക്കളം, വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ താലപ്പൊലി, കുട്ടികളുടെ വിവിധ നൃത്ത നൃത്യങ്ങൾ എന്നിവ ‘ഒരു വട്ടം കൂടി’ ഓണാഘോഷത്തിന് മാറ്റു വർദ്ധിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: onam, world-malayalee-federation, ആഘോഷം, പ്രവാസി, സംഘടന





























