
അബുദാബി : യു. എ. ഇ. യുടെ 54 ആമത് ദേശീയ ദിന ആഘോഷങ്ങൾക്ക് സംഗീത ആദരവുമായി ബുർജീൽ ഹോൾഡിംഗ്‌സും സംഗീത സംവിധായകനും ഗായകനുമായ എ. ആർ. റഹ്മാനും ഒന്നിക്കുന്നു.
2025 നവംബർ 29 ശനിയാഴ്ച രാത്രി 9:30-ന് അബുദാബി അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ച് ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന ഗാനം അവതരിപ്പിച്ചു കൊണ്ടാണ് ബുർജീലും എ. ആർ. റഹ്മാനും യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളിൽ ഭാഗമാവുന്നത്.
മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ രൂപം നൽകിയ ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന ഗാനം, വിവിധ സംസ്കാരങ്ങളെ സംഗീതത്തിലൂടെ സമന്വയി പ്പിക്കുന്നതിൽ പരിചയ സമ്പന്നനും രണ്ട് തവണ അക്കാഡമി അവാർഡും ഗ്രാമി അവാർഡും നേടിയ എ. ആർ. റഹ്മാൻ, രാജ്യത്തെ ഏറ്റവും വലിയ കലാ-സാംസ്കാരിക-വിനോദ-വിജ്ഞാന മേളയായ ശൈഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിക്കുമ്പോൾ അത് ഈ രാജ്യത്തോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ തന്നെ ആദരവ് ആയി മാറുന്നു.
യു. എ. ഇ. യുടെ മൂല്യങ്ങളും ഐക്യ ബോധവുമാണ് ഗാനത്തിന്റെ ഉള്ളടക്കം. ദേശീയ ദിന ആഘോഷ ങ്ങൾക്കായി രാജ്യം ഒരുങ്ങിയ വേളയിൽ ഈ ഗാനം പൊതു ജനങ്ങൾക്കായി പങ്കിടുവാൻ ഏറ്റവും നല്ല വേദിയാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ.
രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധം ഉള്ള ശൈഖ് സായിദ് ഫെസ്റ്റിവലിൽ ബുർജീലിന്റെ ‘ജമാൽ അൽ ഇത്തിഹാദ്’ അവതരിപ്പി ക്കുവാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ട് എന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
കലാ-സാംസ്കാരിക ആവിഷ്കാരത്തിലൂടെ സമൂഹങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ ബുർജീൽ ഹോൾഡിംഗ്‌സിന് ഏറെ സന്തോഷമുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ അവതരണവും അനുബന്ധ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരുമിപ്പിക്കുന്ന പ്രധാന പരിപാടികളിൽ ഒന്നായി മാറും.
ശനിയാഴ്ച രാത്രി 9:30-ന് തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്റെ ഡിജിറ്റൽ റിലീസ് എ.ആർ. റഹ്മാന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ നടക്കും.
എ. ആർ. റഹ്മാൻ മ്യൂസിക് ബാൻഡ് പെർഫോമൻസ്, വൈവിധ്യമാർന്ന നൃത്ത നൃത്യങ്ങൾ കൂടാതെ രാത്രി പത്ത് മണിക്ക് വർണ്ണാഭമായ വെടിക്കെട്ട് എന്നിവയും നടക്കും. Image Credit : Insta
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: music-album, sheikh-zayed-festival, vps-burjeel, പ്രവാസി, സംഗീതം





























