
അബുദാബി : 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു കൊണ്ട് യു. എ. ഇ. മന്ത്രി സഭ പ്രമേയം പാസ്സാക്കി. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു. എ. ഇ. പുതിയ നിയമ പ്രകാരം 15 വയസ്സിൽ താഴെ യുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമു കളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ അവയുടെ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുമതി ഇല്ല.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് മാതാ പിതാക്കൾ അനുമതി നൽകിയാൽ പോലും ഈ നിയമ ത്തിൽ നിന്ന് ഇളവു ഉണ്ടാവില്ല എന്നും അധികൃതർ അറിയിച്ചു.
കുട്ടികൾ പ്രതിദിനം ശരാശരി 3 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നു എന്നാണു കണക്ക്.
ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നാക്കാവസ്ഥ, സംസാര വൈകല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കാരണം ആവുന്നു എന്നുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്ട്രേലിയ, ബ്രസീൽ, യു. കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യു. എ. ഇ. യും നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നത്. W A M
- മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക്
- ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
- 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, viral-video, ആരോഗ്യം, കുട്ടികള്‍, നിയമം, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ., വിദ്യാഭ്യാസം





























