
അബുദാബി : പ്രമുഖ റീട്ടെയിൽ ശൃംഖല അല്‍ മദീന ഹൈപ്പര്‍ മാർക്കറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ജനപ്രിയ വാര്‍ഷിക പ്രമോഷൻ പദ്ധതി ‘വിന്റര്‍ ഡ്രൈവ് സീസണ്- 15 ന് പുതുമയാർന്ന തുടക്കം.
അബുദാബി നോവോട്ടല്‍-ഗേറ്റ് ഹോട്ടലില്‍ നടന്ന വാർത്താ സമ്മേളനത്തിൽ എ-ഐ റോബോട്ടിന്റെ സഹായത്തോടെ വേറിട്ട രീതിയിൽ ‘വിന്റര്‍ ഡ്രൈവ്’ സീസണ്-15 ലോഗോ ലോഞ്ചിംഗ് നടന്നു. കമ്പനി ഡയറക്ടർമാരും മുതിർന്ന മാനേജ്മെന്റ് പ്രതി നിധികളും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

അൽ മദീന അബുദാബി ഡയറക്ടർമാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയിൽ, മുഹമ്മദ് പി. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീഖ് ഹമീദ്, ഓപ്പറേഷൻസ് മാനേജർ ലക്കി രാമചന്ദ്രൻ, പർച്ചേസ് മാനേജർ ഷഫീർ കൊളക്കാട്ടിൽ എന്നിവരും സംബന്ധിച്ചു.
അല്‍ മദീനയിൽ നിന്നും 50 ദിര്‍ഹത്തിന്റെ പര്‍ച്ചേസിലൂടെ ‘വിന്റര്‍ ഡ്രൈവ്’ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ 15 ദിവസത്തിലും നടക്കുന്ന നറുക്കെടുപ്പിലൂടെ ഡോംഗ് ഫെംഗ് മേജ് കാറുകൾ സമ്മാനം നൽകും.
2026 ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 24 വരെ നീണ്ടു നിൽക്കുന്ന ‘വിന്റര്‍ ഡ്രൈവ്’ സീസണ്-15 അബുദാബി യിലെ അല്‍ മദീന യുടെ 19 ബ്രാഞ്ചുകളിലും നടക്കും.
ഡോംഗ് ഫെംഗ് മേജ് കാറുകൾ കൂടാതെ വിവിധ ബ്രാഞ്ചുകളിലൂടെ ഓരോ 15 ദിവസത്തിലും ഐ-ഫോണ്‍, ടെലിവിഷൻ സെറ്റുകൾ, ഫ്രിജ്, വാഷിംഗ് മെഷീന് തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

1971-ൽ സ്ഥാപിതമായ അൽ മദീന ഹൈപ്പർ മാർക്കറ്റ് 15 വർഷം മുമ്പ് അൽ റഹയിൽ ആദ്യ സ്റ്റോർ ആരംഭിച്ചു കൊണ്ടാണ് അബുദാബി വിപണിയിൽ പ്രവേശിച്ചത്. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അടുത്ത മൂന്ന് മാസത്തിനുള്ളിൽ അബുദാബി ഷവാമേഖിൽ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാൾ ആരംഭിക്കും.
2027-ന്റെ ആദ്യ പാദത്തിൽ MBZ സിറ്റിയിലും ഷാബൂത്തിലുമായി രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള 19 ശാഖകൾ 2028 അവസാനത്തോടെ 36 എണ്ണം ആയി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം എന്നും വാർത്താ സമ്മേളനത്തിൽ അല്‍ മദീന മാനേജ്മെന്റ് അറിയിച്ചു. FB
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, ആഘോഷം, പ്രവാസി, വ്യവസായം, സാമ്പത്തികം





























