Thursday, November 19th, 2026

‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ ആഘോഷിച്ചു

orthodox-church-harvest-fest-2026-johny-antony-inuagurate-ePathram
അബുദാബി: സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരമ്പരാഗതമായി നടന്നു വരുന്ന ‘കൊയ്ത്തുത്സവം’ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ ദേവാലയത്തിലെ പ്രധാന ആരാധനാ കർമ്മമായ വിശുദ്ധ കുർബാനക്ക് ശേഷം ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ ആദ്യഘട്ട പരിപാടികളിൽ ‘ജോർജിയൻ ഭജൻസ്’ അവതരിപ്പിച്ച ഭജൻ, തുടർന്ന് നടന്ന അമേരിക്കൻ ലേലം എന്നിവ ശ്രദ്ധേയമായി.

മുഖ്യാതിഥി, ചലച്ചിത്ര സംവിധായകനും അഭി നേതാവുമായ ജോണി ആൻറണി, വിശിഷ്ടാതിഥി പിന്നണി ഗായകൻ കെ. ജി. മാർക്കോസ് എന്നിവരെ താലപ്പൊലിയുടെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.

singer-kg-markose-attend-harvest-fest-2026-ePathram

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ദീപം തെളിയിച്ച് കൊയ്ത്തുത്സവം ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കൊയ്ത്തുത്സവം 2026നെ പിന്തുണച്ച സ്പോൺസേഴ്‌സിനെയും ആദരിച്ചു. സംഗീത സന്ധ്യ, വിവിധ കലാ പരിപാടികൾ അരങ്ങേറി

stall-opening-in-st-george-orthodox-church-harvest-festival-2026-ePathram

രുചികരമായ നാടൻ ഭക്ഷണങ്ങളുടെ വിവിധ സ്റ്റാളു കളും ഇന്ത്യൻ, അറേബ്യൻ, കോണ്ടിനെന്റൽ എന്നിങ്ങനെ വിവിധ തരം ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകളും പരിസ്ഥിതി സൗഹൃദ ഇനങ്ങൾ, ഗെയിംസ് സ്റ്റാളുകൾ, ലക്കി ഡ്രോകൾ, ഗൃഹോപകരണ ശാലകൾ, എന്നിവിടങ്ങളിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

“Harvest Festival 2026 at a Glance” എന്ന വിവരണത്തിലൂടെ കൊയ്ത്തുത്സവത്തിന്റെ പ്രാധാന്യവും കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളിലൂടെയുള്ള യാത്രയും ചരിത്രവും വളർച്ചയും അവതരിപ്പിച്ചു.

‘2026 – കുടുംബങ്ങളുടെ വർഷം’ (ഇയർ ഓഫ് ഫാമിലി) എന്ന ആശയത്തെ മുഖ്യ പ്രമേയമാക്കി നടത്തപ്പെട്ട കൊയ്ത്തുത്സവത്തിൽ പരമ്പരാഗത എമിറാത്തി, ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച കുടുംബങ്ങൾ സ്വീകരണ റാലിയിൽ അണി നിരന്നു.

കത്തീഡ്രൽ വികാരി റവ. ഫാ. ഗീവർഗീസ് മാത്യു, സഹ വികാരി റവ. ഫാ. നിതിൻ മാത്യു, കത്തീഡ്രൽ ട്രസ്റ്റി സാം ജി. ഡാനിയേൽ, സെക്രട്ടറി സന്തോഷ് ജോർജ്, കൺവീനർമാരായ ബിജോ വർഗീസ്. അജു തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റിയും ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും കോൺഗ്രി ഗേഷനുകളും ഇടവകയിലെ എല്ലാ ആത്മീയ പ്രസ്ഥാന ങ്ങളും പ്രാർത്ഥന യോഗങ്ങളും എല്ലാ സ്റ്റാൾ പ്രവർത്തകരും ഒരേ മനസ്സോടെ അക്ഷീണം പ്രയത്നിച്ചു.

രാവിലെ മുതൽ രാത്രി വരെ നീണ്ടു നിന്ന ആഘോഷങ്ങളിൽ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. നറുക്കെടുപ്പോടെയാണ് സായാഹ്ന പരിപാടികൾക്കു സമാപനം കുറിച്ചത്.

HARVEST FEST 2026

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



  • ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ ആഘോഷിച്ചു
  • മെഹ്ഫിൽ മെരെ സനം സീസൺ-5 നവംബർ 21 ന്
  • നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു
  • ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയ കാലം ആസ്വദിച്ചില്ലേ…?
  • സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി
  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine