
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഐ. ടി. വിംഗ് സംഘടിപ്പിക്കുന്ന ഇ-ഇൻവോയ്സിംഗ് സംബന്ധിച്ച ബോധ വത്കരണ ക്ലാസ് 2026 നവംബർ 21 ശനിയാഴ്ച വൈകുന്നേരം 7.30 ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഹാളിൽ നടക്കും.
ഇ-ഇൻവോയ്സിംഗിന്റെ പ്രാധാന്യം, ഈ മേഖലയിലെ പുതിയ സംവിധാനങ്ങൾ, നടപടിക്രമങ്ങളിൽ അവബോധം നൽകുകയാണ് ക്ലാസിന്റെ ലക്ഷ്യം.
ഓഡിറ്റിംഗ് രംഗത്തെ പ്രമുഖരായ ഇളവരശൻ സുന്ദരരാജൻ, അഭിഷേക് ഇളവരശൻ എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും.
ഇ-ഇൻവോയ്സിംഗിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലയിൽ ഉള്ളവർക്കും ഈ ക്ലാസ് പ്രയോജനം ചെയ്യും എന്ന് ഇസ്ലാമിക് സെന്റർ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് 02-642 4488
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awareness, islamic-center-, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം





























